Chapter Title : മിഴി 4 [രാമന്‍]
മാറ്റം കണ്ടുപിടിക്കാൻ എപ്പോഴും ചുഴിഞ്ഞു നോക്കാറുണ്ട്. ചെറിയമ്മയോടുള്ള സ്നേഹം അമ്മയിൽ തീർക്കാൻ തോന്നി.കലിപ്പ് മൂഡിൽ ആണേലും ഞാൻ മുന്നോട്ട് കേറി നനഞ്ഞതൊന്നും നോക്കാതെ അമ്മയെ കെട്ടി പിടിച്ചു.
എന്റെ കഴുത്തിന്റെ അത്രയുമുള്ള അമ്മയെ ഞാൻ എന്റെ നെഞ്ചിലേക്ക് ചേർത്തു എന്ന് വേണേൽ പറയാം.ഇത്തിരി സോപ്പിങ്ങും അതിലുണ്ട് തല്ലു കിട്ടാതെ നോക്കാണല്ലോ…
അമ്മയനങ്ങിയില്ല.ചീത്തയോ ,തല്ലലോ, കൂതറലോ ഒന്നും... എന്നെയങ്ങനെ മുറുക്കെ പിടിച്ചു ,എന്റെ പുറത്തു തഴുകി നിന്നു. എന്തൊരു സുഖമാണ് ആ ചൂടിൽ നിൽക്കാൻ. പിന്നെ തോന്നി അമ്മക്ക് തണുക്കൊന്ന്. ഞാൻ വിട്ടു മാറി.. അമ്മയുടെ നെറ്റിയാകെ നനഞ്ഞു... ഞാന്‍ പണിപാളിയോ എന്ന രീതിയിൽ മുഖം വാക്രിച്ചു നോക്കിയപ്പോ.. അമ്മ സ്വന്തം ശരീര മൊത്തം നോക്കി ഒരു ചിരി.
"നിന്നെ ഞാനുണ്ടല്ലോ.... " ആ ചിരിയിൽ കൈ ഓങ്ങി എന്നെ തല്ലാൻ നോക്കി.പുറം കിട്ടാത്തത് കൊണ്ട് എന്റെ ചെവിൽ പിടിച്ചു അകത്തേക്ക് വലിച്ചു...
ഞാൻ പിറകെ ,ആ പിടിയിൽ ,അമ്മയുടെ പിന്നിൽ പോയി...ആ കവിളിൽ ഒരു കടി കൊടുത്തു.
"ഇന്ന് സുന്ദരിയ്യായിട്ടുണ്ടല്ലോ " വെറുതെ ഒന്ന് കാച്ചാൻ പറഞ്ഞതും അമ്മ സംശയത്തോടെ തിരിഞ്ഞു നോക്കി.
ആ കണ്ണിൽ എന്താണെന്ന് അറിയില്ല.. ചെറിയമ്മയെ പോലെ വട്ടു പിടിപ്പിക്കുന്ന നോട്ടം..
"എന്താമ്മേ? " നോട്ടത്തിന്റെ മുനവെട്ടാൻ ഞാൻ മുന്നിട്ടിറങ്ങി.. എവിടെ ഞാൻ തളരുക എന്നല്ലാതെ അമ്മ തളരോ? ചുണ്ടുകൾ ഒന്ന് നനച്ചപ്പോ ചെറിയൊരു നീറ്റൽ. അയ്യോ!! ഞാൻ വേഗം ചുണ്ടുകൾ മടക്കി പിടിച്ചു.. അമ്മയുടെ മുഖത്തു ഞാൻ ചെയ്തലിലുള്ള പ്രവർത്തി ചിരിയായി പൊട്ടി.
കണ്ടു!! ചെറിയമ്മ കടിച്ചത് കണ്ടു. എന്ത് വിചാരിച്ചോ
💬 Comments
View all comments