0%

Chapter Title : മിഴി 5 [രാമന്‍]

Author : രാമൻ Read All Parts 42521

പിടിച്ചു വലിക്കുന്നതറിഞ്ഞെങ്കിലും ശ്രദ്ധമാറ്റാതെ അനുനെ നോക്കി നിന്നു. അവൾ തലവെട്ടിച്ചു, പിന്നൊരു പോക്ക്.ചവിട്ടി കുലുക്കിയില്ല, എന്നാൽ കനപ്പിച്ചാണ് പോക്ക് .എന്റെ ഭാവം ഒന്നും അവൾ കണ്ടു കാണില്ല..

"അഭീ....." കൈ വലിച്ചു കുലുക്കി ഗായത്രി.. ഇവളോട് ഇനി എന്തിനാ മുഖം കറുപ്പിക്കുന്നേ കിട്ടാൻ ഉള്ളതെന്തായാലും കിട്ടും..

"യസ് പറയു " ഞാൻ കൂൾ ആവാൻ നോക്കി..

"എടാ എനിക്ക് നിങ്ങളെ ബിൽഡഴ്സിൽ ഒരു ജോലി തരോ..?. "  ഇതുവരെ കാണാത്ത ഭാവത്തിലുള്ള ചോദ്യം. ഇവളിത്ര പാവം ആവുന്നത് ആദ്യമായായിരുന്നു.അപ്പോ അതാണ് കാര്യം. വെറുതെ അല്ല കെട്ടോന്നൊക്കെ നേരത്തെ ചോദിച്ചത്.സ്വത്ത്‌ അടിച്ചു മാറ്റാനുള്ള പരിപാടി ആണോ? സൂക്ഷിക്കണം!!!

"അത്...ഞാൻ.. എനിക്കതിന്റെ പറ്റി ഒന്നും അറീല്ല ഗായത്രി, അച്ഛനോട് ചോദിക്കായിരുന്നിലെ?" ഉള്ളിൽ അവളെ കുറിച്ചുള്ള ചെറിയ സംശയം ഉണ്ടെങ്കിലും. സത്യം ഞാൻ പറഞ്ഞു എനിക്കിതിനെക്കുറിച്ചൊന്നും വല്യ പിടിയില്ല.

"വിശ്വച്ഛനാ പറഞ്ഞെ ഇപ്പൊ നീയാണ് എല്ലാം നോക്കുന്നെ എന്ന്.." ആദ്യമുണ്ടായിരുന്ന ഒരു തിളക്കം അവളുടെ മുഖത്തുനിന്ന് പോയത് ഞാൻ കണ്ടു. എനിക്ക് ഒന്നും അറിയില്ല എന്ന് പറഞ്ഞപ്പോ ഞാൻ അവളെ ഒഴിവാക്കാൻ നോക്കി എന്ന് തോന്നി കാണും. എന്നാൽ അച്ഛന് പറഞ്ഞ കാര്യം.. എന്റെ വായ ഇപ്പൊ തുറന്നു പോയേനെ.. എല്ലാം എന്റെ തലയിലോ നടന്നത് തന്നെ..

"എടൊ സത്യം പറഞ്ഞാൽ ഞാൻ,എനിക്കിതൊന്നും അറിയില്ല,  രണ്ടു ദിവസം ഞാൻ അവിടെ ബിസിനസ് പാർക്കിന്റെ സൈറ്റിൽ പോയിരുന്നു എന്താ സംഭവം എന്നൊക്കെ നോക്കാൻ, അല്ലാതെ എല്ലാം നോക്കി നടത്താൻ ഒന്നും എനിക്കാവില്ലെടോ " ബെഡിൽ നിന്ന് എഴുനേറ്റു കൊണ്ട് ഞാൻ സത്യാവസ്ഥ വ്യക്തമാക്കി..

💬 Comments

View all comments