Chapter Title : മിഴി 5 [രാമന്‍]
അവൾ പറഞ്ഞു ചിരിച്ചു. നോട്ടം കണ്ടപ്പോ എടുത്ത് നിന്ന് കുറച്ചു വിട്ടു നീങ്ങി കിടക്കാൻ ഞാൻ നോക്കി.. അവളുടെ ആ ചിരിക്ക് ഒരു വെള്ളം ചേർത്ത ചിരി ഞാനും കൊടുത്തു..
"നീ എന്നെ കെട്ടോ....? അഭീ...." ഇത്തിരി സൂക്ഷിച്ചു നോക്കിയ അവൾ എടുത്തടിച്ച ചോദ്യം... അതാ വരുന്നു പാര.ഇവളെ ഈക്കളി കണ്ടപ്പോഴേ തോന്നി .എന്തോ കുഴപ്പിക്കാൻ ഉള്ള പരിവാടി ആണെന്ന് "ചെറിയമ്മേ ഡീ" ഞാൻ മനസ്സിൽ വിളിച്ചു. കേട്ട ചോദ്യം വേറെ എവിടെ നിന്നാണേലും കുഴപ്പം ഇല്ലായിരുന്നു.. ഇത് എന്റെ കൂടെ ബെഡിൽ തൊട്ടടുത്ത് കിടന്നു ചോദിച്ചാൽ എന്ത് പറയും. ഞാൻ ഒന്ന് വിരണ്ടു.എന്റെ മുഖത്തേക്ക് ഇമവെട്ടാതെ നോക്കി നിസാഹായയാക്കുന്ന അവൾ പെട്ടന്ന്ചിരിച്ചു..നല്ലൊരു ചിരി.. ഇതുവരെ കാണാത്ത ഒന്ന്
"ഞാൻ വെറുതെ പറഞ്ഞതാടോ... ഇങ്ങനെ കിടന്നു വിയർക്കേണ്ട...." എന്‍റെ മൂക്കിന്റെ തുമ്പ് ഒന്ന് പിടിച്ചു കൊണ്ട് അവൾ പറഞ്ഞു. ഹോ ഞാൻ ശ്വാസം വിട്ടു.എന്റെ കളി കണ്ടു ആളൊന്നും കൂടെ ചിരിച്ചു.
ഇത്തിരി അസ്വസ്ഥത തോന്നി മുഖം മാറ്റിയ ഞാൻ വാതിലിലേക്ക് വെറുതെ ഒന്ന് നോക്കി.. വീർപ്പിച്ച ഒരു കവിൾ.. ദേഷ്യം ഉള്ള മുഖം... ഏഹ് അയ്യോ!!അതാ നിക്കുന്നു കുത്തുന്ന നോട്ടത്തിൽ എന്റെ അനു... പടച്ചോനെ പെട്ടു.. ഗായത്രിയെ അടുപ്പിക്കരുത് എന്ന് പറഞ്ഞതാ..
"അതേ അഭി..." എന്റെടുത്തേക്കവളൊന്നിളകിക്കിടന്നു കൊണ്ട് വിളിച്ചു. തെണ്ടിക്കൊന്നും അറിയേണ്ടയാവിശ്യം ഇല്ലല്ലോ എന്നെ ഒട്ടി നിന്നാല്‍ പോരെ.
എന്റെ നോട്ടം ചെറിയമ്മയിൽ നിന്ന് വിടാൻ തോന്നിയില്ല..അമ്മാതിരി നോട്ടം അല്ലെ നോക്കുന്നത്.അനു പ്ലീസ് എന്നാ ഭാവം ഞാൻ മുഖത്തേക്ക് ആവാഹിക്കാൻ നോക്കി..അടുത്തുള്ള സാധനം എന്റെ കയ്യിൽ
💬 Comments
View all comments