0%

Chapter Title : മിഴി 5 [രാമന്‍]

Author : രാമൻ Read All Parts 42528

മോനേ എന്നുള്ള ഭാവവും...

"ഇങ്ങനെ വെറുതെ വരുമ്പോ ഉള്ള സുഖം ണ്ടാവില്ലേടാ അതിന്.." അവളുടെ ഒരു കളി..എന്താ ഇപ്പൊ മുഖത്തെ സന്തോഷം.

"പോടീ..... ഞാൻ കരുതി നീ വല്ലതും ഒക്കെ വിചാരിക്കൂന്ന് "

"ഹെയ് നീയെന്റെ അഭിയല്ലേ.." ഇത്തിരി കൊഞ്ചി  അവൾ കൈ നീട്ടി എന്റെ മുഖത്തൊന്ന് തഴുകി.. ആഹാ റൊമാന്റിക് ആണല്ലോ..

" എനിക്ക് നിന്നെ നല്ല വിശ്വാസം ആണ്... എന്നാലും എന്തെങ്കിലും കള്ളത്തരം കാട്ടിയാൽ ഉണ്ടല്ലോ..."  കയ്യിലെ കത്തി കണ്മുന്നിൽ കാട്ടി അവളുടെ പേടിപ്പിക്കൽ.

വിട്ടു.ഭാവം മാറി.. ഇത്തിരി അയഞ്ഞു കക്ഷി.ആ മുഖം കാണാൻ ഇപ്പോ നല്ല രസം. ഞാൻ എന്റെ ഇടതു കൈ അവളുടെ നേരെ നീട്ടി...

"മ്മ്..." കൈ കണ്ടു എന്താ ന്നുള്ള അനൂന്‍റെ ചിരിച്ചുള്ള ചോദ്യത്തിന് ഞാൻ അവളുടെ വലതു കൈ മെല്ലെ പിടിച്ചു നിന്നു...

എന്റെ കൈയ്യിൽ  ആ മിനിസമുള്ള അവളുടെ പുറം കൈ തഴുകിയപ്പോ.. ചെറിയമ്മ എന്റെ പുറകിലേക്ക്  കണ്ണുകൊണ്ട് ഒരു നോട്ടമിട്ടു.

"അതേ അഭി...."

"മ്മ്..." ആ നോട്ടം ശ്രദ്ധിച്ചു ഞാൻ മൂളി..

"ഉഷാന്റി ഇല്ലേ..? ഒളിഞ്ഞു നോക്കി പോയീണ്ട്..." പതിയെ താഴ്ന്നു എന്റെ ചെവിയിൽ സ്വകാര്യം പറഞ്ഞതും ഞാൻ അവളുടെ കൈ പെട്ടന്ന് വിട്ടു..

"എന്തിന്....." എന്തേലും മനസ്സിലായൊ എന്നുള്ള ചിന്തയിൽ ഞാൻ തിരിഞ്ഞു നോക്കി ചോദിച്ചു..

"എനിക്കറിയിയൊ..." അവൾ കൈ മലർത്തി.."എന്തായാലും നീ അടങ്ങി നിന്നോ...ഇന്നലെത്തെപോലെ എന്തേലും ചെയ്യാൻ നിന്നാൽ മോനേ... എല്ലാരും ഇവിടെ ഉള്ളതാ.." വിട്ടു പോയ എന്റെ കൈ വീണ്ടും കൂട്ടി പിടിച്ചു അവൾ പറഞ്ഞു.വന്ന കാര്യം അപ്പഴാ ഓർത്തത്..

💬 Comments

View all comments