0%

Chapter Title : മിഴി 5 [രാമന്‍]

Author : രാമൻ Read All Parts 42531

ഇതിനിടയ്ലേക്ക് "എന്താ എല്ലാരും ഇവിടെ "എന്ന് പറഞ്ഞു ഇടയിലൂടെ മുന്നോട്ട് വന്നു എന്റെ സ്വന്തം അമ്മയുടെ ചോദ്യം. ചെറിയമ്മ എന്റെ കയ്യിൽ മുറുക്കെ പിടിക്കുന്നത് ഞാൻ അറിഞ്ഞു. അമ്മ ഞങ്ങളെ രണ്ടു പേരെയും ഒന്ന് നോക്കി ചിരിച്ചു.രാവിലെ വേറെ ഒന്ന് കണ്ടതല്ലേ അതോണ്ട് അത്രവല്ല്യ കാര്യമായി തോന്നി കാണില്ല. ബാക്കിയുള്ളവർക്ക് ആദ്യമായി ഉള്ളൊരു കാഴ്ച അല്ലെ.

"എന്താണ് മക്കളെ ഇത്...അഭിയും അനുവും തന്നെ ആണോ രണ്ടും " ഉഷാന്റിയുടെ കളിയാക്കുന്ന ചോദ്യം.. അവരാരും ഇതുവരെ ഞങ്ങൾ ഒന്ന് സംസാരിക്കുന്നത് പോലും കണ്ടു കാണില്ല.

ഇങ്ങനെ നിന്നാൽ പോരാ എല്ലാരും മുന്നിലില്ലേ.. ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ലെന്ന് കാട്ടണം.. അല്ലേൽ അവളെ ഇത്ര വിഷമിപ്പിച്ചതിന് ഒരു സോറി ഇവരുടെ മുന്നിൽ വെച്ചു അങ്ങു പറഞ്ഞാലോ..

കൂടെ എന്‍റെ ഒപ്പരം നില്‍ക്കുന്ന പെണ്ണിനെ ഞനൊന്ന് നോക്കി.എന്റെ നോട്ടം വന്നതും അതേപോലെ ചെറിയമ്മയും എന്റെ നേർക്കാ തല തിരിച്ചു .എന്ത് പാവം ആണിപ്പോ .ചിരിച്ചു കൊണ്ട് ഞാനാ കൈയിലെ പിടുത്തം വിട്ടു..ഒരു ചെറിയ പരുങ്ങൽ കൊണ്ട് ചെറിയമ്മ വിട്ടുതന്നില്ല എന്നാലും ഇടതു കൈ ഉയർത്തി ഞാൻ അനുവിന്റെ ഇടത്തെ തോളിൽ വെച്ചു എന്നോട് ചേർത്ത് നിർത്തി മുന്നിലുള്ളവർക്ക് കാണിച്ചു കൊടുത്തു ഞങളുടെ സ്നേഹം.

ആ നീക്കം കണ്ടു അനു ഒന്ന് ഞെട്ടി എന്റെ മുഖത്തേക്ക് തന്നെ മിഴി വെട്ടാതെ നോക്കി നിന്നു.അതിനും കൂടുതൽ എന്റെ മുന്നിൽ നിൽക്കുന്നവരുടെ ഭാവം ആയിരുന്നു എനിക്ക് കാണേണ്ടത്.അവർ വാതുറന്നു.

"എന്താ.. നോക്കുന്നെ എല്ലാരും? ഇതെന്റെ ചെറിയമ്മ ആണ്...എന്റെ അനു...ചിലരുടെയൊക്കെ വിചാരം ഞങ്ങൾ തമ്മിൽ കണ്ടാൽ

💬 Comments

View all comments