Chapter Title : മിഴി 5 [രാമന്‍]
കടിച്ചു കീറാൻ നടക്കാന്നൊക്കെയാ. " വാ പൊളിച്ച അവരുടെ മുന്നിലേക്ക് ചെറിയമ്മയെ കൂട്ടി പിടിച്ചു രണ്ടടി വെച്ചു പറഞ്ഞതും കേട്ട് വീണ്ടും കിളി പോയി അവര് അങ്ങോട്ടു ഇങ്ങോട്ടും പരസ്പരം നൊക്കി നിന്നു.
എന്റെ കൂടെ അനുസരണയോടെ തന്നെ നിന്ന അനു ഒന്നും മിണ്ടാതെ ആയപ്പോ അവളുടെയും കിളിപോയൊ എന്നരീതിയിൽ ഞാൻ പതിയെ ഒന്ന് നോക്കി.നെഞ്ചിലേക് കൂടുതൽ അടുത്ത അവളെ വലത്തെ കൈ എന്നെ ചുറ്റി എന്റെ ഇടുപ്പിലാണ്. ഉയർത്തി എന്നെ നോക്കുന്ന ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.. എന്നത്തേയും പോലെ എന്നെ തളർത്തുള്ള ആ നോട്ടം.. ഈശ്വര. മുന്നിലെ അമ്മയെ നോക്കിയപ്പോ അവിടെ എന്താപ്പോ ഇതെന്നുള്ള ഭാവവും ..എനിക്ക് ഇവളെ കെട്ടണം കൂടെ പറഞ്ഞാലോ??? ചിന്ത കാട് കേറി. എന്തിനാ പൊല്ലാപ്പ്..വേണ്ട അമ്മ വെട്ടു കത്തി എടുക്കും.
"ആഹാ രണ്ടും കൂടെ ഒന്നായോ... ലക്ഷ്മിക്ക് ഇപ്പോ സന്തോഷായി കാണാല്ലോ " ഞങ്ങളെയും അമ്മയെയും നോക്കി ഷാജി അങ്കിളിന്റെ ചോദ്യം.ശെരിയായിരിക്കും അമ്മക്കായിരുന്നിരിക്കണം ഞങ്ങൾ ഇങ്ങനെ ആയതിൽ ഏറ്റവും കൂടുതൽ സന്തോഷം.. ചെറിയമ്മയെ പോലെ ചെറുതായി ഒന്ന് കണ്ണ് നിറച്ചു ഞങ്ങളെയും പിന്നെ അച്ഛനെയും നോക്കി.. അമ്മ ചിരിച്ചു...
"ഏയ്യ് ഞങ്ങൾ തമ്മിൽ പ്രേശ്നഒന്നും ഉണ്ടായിരുന്നില്ല..." ഷാജി അങ്കിളിന്റെ ചോദ്യത്തിന് ഞാൻ മറുപടി പറയാണ് നോക്കി... "ല്ലേ ചെറിയമ്മേ." അനൂനെ കൂടെ നോക്കി ഞാൻ ചോദിച്ചപ്പോ.. നല്ലപോലെ കണ്ണുനിറച്ചു അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു . അതിന് ശെരിക്ക് സന്തോഷം ആയിക്കാണും.
"പിന്നെ ഞങ്ങൾ കാണാത്തത് ആണല്ലോ..." എന്റെ മറുപടിക്ക് ഗായത്രിയുടെ കമന്റ്..എടീ.. ഞാൻ കണ്ണുരുട്ടുന്നപോലെ കാട്ടി..
നാടകം കാണുന്ന
💬 Comments
View all comments