0%

Chapter Title : മിഴി 5 [രാമന്‍]

Author : രാമൻ Read All Parts 42401

ചെയ്യും ആ രാവിലെ.

ചെറിയമ്മക്ക് ആയിരുന്നു സ്കൂളിൽ പോവാൻ കൂടുതൽ മടി.ഓരോ കാരണം പറഞ്ഞു അവൾ ഒഴിവാവും. ന്നട്ട് ഞാനൊറ്റക്ക്  സ്കൂളിൽ നനയാതെ ബാഗും കൂട്ടി പിടിച്ചു,പാറി വരുന്ന മഴച്ചാറ്റലിന്റെ തണുപ്പും കൊണ്ട്,കുടയും ചൂടി അച്ഛന്റെ കൂടെ പോവുമ്പോ,വരാന്തയിൽ തൂണിൽ ചാരി ഞാൻ പോവുന്നതും നോക്കി അവളുണ്ടാവുമായിരുന്നു. ഒരു പാവാടയും  ഷർട്ടും ഇട്ട് ബാക്കിൽ മുടി പിന്നി കെട്ടി കൈ കോർത്തു നിന്നുകൊണ്ട്.

ആ നോട്ടം ഇപ്പോഴും എനിക്കോർമ്മയുണ്ട്.വീട് കഴിഞ്ഞു തിരിയുന്ന വരെ ഞാൻ ഇടക്കിടക്ക് തിരിഞ്ഞു നോക്കും ചെറിയമ്മയെ. അവൾ അതേ പോലെ അവിടെയുണ്ടാവും. അവസാനം കൈ വീശി ഒരു ടാറ്റയും തരും.

ചില സമയങ്ങളിൽ ഞാനും അവളുടെ കൂടെ അതിൽ കൂടും.മടി!! സ്കൂളിൽ പോവാൻ.അന്ന് ഞങ്ങൾ തമ്മിൽ തല്ലൊന്നുമില്ല.ഒന്നേൽ തലവേദന, അല്ലേൽ വയറു വേദന.. അതും ഞങ്ങൾക്ക് ഒരുമിച്ചു. അതൊക്കെ അച്ഛനും അമ്മയ്ക്കും മനസ്സിലാവില്ല എന്ന് ഞങ്ങൾ വിചാരിച്ചോ ആവോ?.അവര് പോയി കഴിഞ്ഞാൽ പിന്നെ ഒരു ശ്വാസം വിടലുണ്ട്.വീട്ടീന്ന്,മുന്നിലെ റോട്ടിലേക്ക് അവർ പോവുന്നത് കാണുമ്പോ ചെറിയമ്മ എന്നെ നോക്കി ചിരിക്കും.അഭിനയിച്ചു തകർത്തത് ആയിരുന്നല്ലോ ഞങ്ങൾ രണ്ടും അതിന്റെ സന്തോഷം.

പിന്നെ പറമ്പ് മൊത്തം തെണ്ടൽ, മാങ്ങ പെറുക്കൽ, ന്നട്ട് ഉപ്പും മുളകും കൂട്ടി തിന്നേം, പച്ചവെള്ളം കുടിക്കേം ചെയ്യും.ബാക്കിലെ തോട്ടിൽ കിട്ടിലെങ്കിലും മീനിനെ പിടിക്കാൻ നോക്കും.ചെറിയമ്മ തരുന്ന സേഫ്റ്റി പിൻ വളച്ചതും,ഒരു നൂലും ഇത് രണ്ടും കാട്ടിയാൽ മീൻ വന്നു കൊത്തു മെന്നായിരുന്നു ഞങ്ങൾ കരുതിയിരുന്നത്.. എന്നാൽ കാൾ വയസ്സുള്ള അവളും അങ്ങനെ കരുതിയോ.. ആ!!!

അന്ന് ഞങ്ങളുടെ വീട്ടിൽ കോഴിയൊക്കെ ണ്ടായിരുന്നു.. അമ്മ

💬 Comments

View all comments