0%

Chapter Title : മിഴി 5 [രാമന്‍]

Author : രാമൻ Read All Parts 42401

അരിപാത്രത്തിൽ സൂക്ഷിച്ചു വെക്കുന്ന  കോഴിമുട്ട കട്ടെടുക്കും ചെറിയമ്മക്ക് അതുണ്ടാക്കാൻ അറിയാമായിരുന്നു. കോഴിമുട്ടയിൽ ഉപ്പ് മാത്രം ഇട്ട്, പൊരിച്ചെടുത്തു ചെറുതായി ചിക്കി ചിക്കി ഉണ്ടാക്കി എനിക്കവൾ വായിലിട്ടു തരുമായിരുന്നു.വരാന്തയിലോ, മാവിന്റെ ചുവട്ടിലോ, മുറ്റത്തെ വലിയ ചെമ്പരത്തിയുടെ ചുവട്ടിലോ പോയിഒരുമിച്ചിരുന്നു ഞങ്ങൾ കഴിക്കും എന്ത് രുചിയായിരുന്നു അതിന്.എന്നിട്ട് അമ്മയോട് പറയല്ലെട്ടോന്ന് ചെറിയമ്മ എന്നോട് സ്നേഹത്തോടെ പറയും.ഞാൻ തലയാട്ടും.അവൾ കഴിക്കുന്നതിനേക്കാൾ കൂടുതൽ എനിക്ക് തരുന്നത് ഓർമയുണ്ട്. കൊതിയനായ ഞാൻ വീണ്ടും വീണ്ടും വാ തുറന്നു കാട്ടും.. തരാതെ അവൾക്ക് നിവർത്തി ഇല്ല!! എന്റെ ചെറിയമ്മ അല്ലെ.ശെരിക്കും അന്ന് ചെറിയമ്മ എന്നൊന്നും എനിക്കറിയില്ലായിരുന്നു. അനൂന്നായിരുന്നു വിളിക്കൽ.

എല്ലാം കഴിഞ്ഞു വൈകുന്നേരം അമ്മയുടെ വരവുണ്ട്..അപ്പോഴേക്കും പകുതി മാറിയ വയറു വേദനയോ,തലവേദനയോ കാണിച്ചാൽ മതിയല്ലോ.പരിശോധന നീണ്ടു അരി പാത്രത്തിലെത്തുമ്പോ പേടിയോടെ ചെറിയമ്മയും ഞാനും അടുക്കളയുടെ പുറത്തു നിന്ന് ഉള്ളിലേക്ക്  ഏന്തി നോക്കി നിക്കും. കണ്ണിൽ കണ്ണിൽ നോക്കി എന്ത് ചെയ്യും എന്ന് ആംഗ്യം കാട്ടും.അമ്മയൊക്കെ കണ്ടുപിടിച്ചു കാണും പക്ഷെ ഒന്നും പറയില്ല.രാത്രി എല്ലാരും കൂടി ഇരിക്കുമ്പോ ഞങ്ങൾ കേൾക്കാൻ വേണ്ടി അച്ഛനോട് പറയും.. കോഴിമുട്ടയുടെ എണ്ണം പെട്ടന്ന് കുറയുന്നുണ്ടല്ലോന്ന് ഞാനും ചെറിയമ്മയും ആ നിമിഷം ഒന്നുമറിയാത്ത പോലെ ഇരിക്കും. അച്ഛനും അമ്മയും പതുങ്ങി ചിരിക്കും.

അതൊക്കെ ഒരു കാലം.പിന്നെ ആയിരുന്നു ഞങ്ങൾ തമ്മിൽ ഉടക്കി തുടങ്ങിയത്.. അവൾ എന്റെ കാര്യത്തിൽ ഒരുപാട് അങ്ങ് ഇടപെടുന്നത് എനിക്ക് എന്തോ ബുദ്ധി മുട്ടായി തുടങ്ങി.ഇത് ചെയ് അഭി. ഇവിടെ വാ. അവിടെ പോവല്ലേ. അവനോട് കൂട്ട് വേണ്ട. എന്നൊക്കെ പറയുന്നത് എനിക്കങ്ങു ദഹിക്കാതെ ആയി. പിന്നെ എന്റെ ചെറിയമ്മയാണവളെന്നറിഞ്ഞപ്പോ

💬 Comments

View all comments