0%

Chapter Title : മിഴി 5 [രാമന്‍]

Author : രാമൻ Read All Parts 42427

എന്തോ ഒരു ഡിസ്റ്റൻസ് ഉള്ളത് പോലെ എനിക്ക് തോന്നി.

അഞ്ചിൽ പഠിക്കുമ്പോ.. ഞാൻ എന്തോ കാരണത്തിന് വീട്ടിൽ നിന്ന് കച്ചറയുണ്ടാക്കി ഇറങ്ങി പോയി. നേരെ സ്കൂളിലേക്ക് . അന്ന് ചെറിയമ്മ ഒൻപതിൽ ആണെന്ന് തോന്നുന്നു.ഉച്ചക്കുള്ള ചോറ് പോലും എടുക്കാതെ ദേഷ്യം പിടിച്ചു ഇറങ്ങിയതാ..ഉച്ചക്ക് വിശന്നിരിക്കുമ്പോ ചെറിയമ്മ ക്ലാസ്സിൽ വന്നു.. അവൾ എനിക്ക് പത്രത്തിൽ ചോറ് കൊണ്ടുതന്നു.

"വേഗം കഴിച്ചോ അമ്മ തന്നതാ" പാത്രം നീട്ടി അവളെങ്ങനെയാ എന്നോട് പറഞ്ഞത്.അന്നേ ഞങ്ങൾ അടുപ്പം കുറഞ്ഞിരുന്നു. വല്ല്യ മൈൻഡ് ഇല്ലാതെ ഞാൻ എന്റെ കാര്യം മാത്രം നോക്കി നടക്കയ സമയം.രാവിലത്തെ ദേഷ്യം തണുത്തില്ലാത്തത് കൊണ്ട് ഞാൻ പാത്രം വാങ്ങിയില്ല.. ചെറിയമ്മ ഒരുപാടു നിർബന്തിച്ചപ്പോ ദേഷ്യം വന്നു.പാത്രം വാങ്ങിയ  ഞാൻ സൈഡിലെ ചുമരിലേക്ക് എറിഞ്ഞു..ഒച്ചകേട്ടു ചുറ്റിനും കുട്ടികൾ കൂടി...എറിഞ്ഞ പാത്രം ചുമരിൽ തട്ടി തുറന്നു പകുതി ചോറും ചെറിയമ്മയുടെ മേത്തേക്കാ തെറിച്ചത് .അവൾ ആകെ വല്ലാതായി അനങ്ങാൻ കഴിയാതെ നിന്നു.ചുറ്റിനും കൂടിയിരുന്നു കുട്ടികൾ ഉറക്കെ ചിരിച്ചപ്പോ നിസ്സഹായ ആയ അവൾ നിന്നു കരഞ്ഞു.എന്ത് കൊണ്ടോ എനിക്ക് അവിടെ നിൽക്കാൻ തോന്നിയില്ല.ഒന്നാശ്വാസിപ്പിക്കാനോ... ചിരിച്ച കുട്ടികളെ കണ്ണുരുട്ടി പേടിപ്പിക്കാനോ.. ഞാൻ ഓടി കളഞ്ഞു.. പിന്നെ ആണ് അറിയുന്നേ അതവൾക്ക് കഴിക്കാൻ കൊണ്ടുവന്ന ചോറായിയുന്നു എനിക്ക് തന്നെതെന്ന്. അവളതാണെന്ന് പറഞ്ഞാൽ ഞാൻ അന്ന് ഒരിക്കലും വാങ്ങില്ലായിരുന്നു.. അതായിരിക്കും അമ്മ തന്നെതാണെന്ന്എന്നോട് പറഞ്ഞത്. അന്നത്തെ സംഭവത്തിന്‌ ശേഷം ചെറിയമ്മയും ആകെ മാറി..വീട്ടിൽ ചെന്നപ്പോ ഞാൻ സോറി പറയാൻ പോയതും അവൾ എന്നെ തിരിഞ്ഞു നോക്കാതെ നടന്നു...

" എന്നാൽ എനിക്ക് ചേമ്പാണ് നിനക്ക് അതുതന്നെ വേണമെടി.. "

💬 Comments

View all comments