0%

Chapter Title : മിഴി 5 [രാമന്‍]

Author : രാമൻ Read All Parts 42496

എന്ന് പറഞ്ഞു ഞാൻ നിന്നും.അന്ന് ഇതിന്റെ പേരിൽ എനിക്ക് അച്ഛന്റെയും അമ്മയുടെയും വക ഓരോന്ന് കിട്ടി. എന്റെ വാശി കൂടി ചെറിയമ്മയെ കൊല്ലാൻ തോന്നി.. അങ്ങനെ വീട്ടിൽ അമ്മ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എന്നാലും പല വഴക്കും നടന്നു.ചൂരൽ വെട്ടി കൊണ്ട് വന്നു അമ്മ ശിക്ഷ നടപ്പിലാക്കി.. ഞാൻ കുറേ വാങ്ങി.. ചെറിയമ്മക്ക് വെറുതെ വാങ്ങിപ്പിച്ചു കൊടുത്തു.. പാവം എത്ര തല്ലിന് ഞാൻ വഴിയുണ്ടാക്കി കൊടുത്തു അവൾക്ക്.

അതിനിടക്ക് തെറ്റി നടക്കുന്ന സമയം. സ്കൂളിൽ നിന്ന് വന്നു കൂട്ടുകാരന്റെ കൂടെ സൈക്കിൾ ചവിട്ടാൻ പോയി. അവനും എനിക്കും ഉണ്ടായിരുന്നു ഓരോ സൈക്കിൾ ... ഞങ്ങൾ മത്സരം വെച്ചു.. വരമ്പിലൂടെയും ഇടവഴികളിലൂടെയും പറന്നു.അവനായിരുന്നു മുന്നിൽ.വാശി പിടിച്ചു ചവിട്ടുന്നതിനിടയില്‍ പെട്ടന്ന് ഒരു മട്ടലിൽ കേറി ഞാൻ മറഞ്ഞു വീണു. തെണ്ടി!! എന്നെ തിരിഞ്ഞു നോക്കാതെ സൈക്കിളിൽ പോയി. കാലുളുക്കി. നെറ്റിയിൽ ചെറിയ ടാറ്റു അടിച്ച പോലെ മുറി. അടുത്തുള്ള വീട്ടിലെ ചെറിയമ്മയുടെ കൂട്ടുകാരി സൗണ്ട് കേട്ടതുകൊണ്ടായിരിക്കും ഏന്തി നോക്കിയ്തു കണ്ടു.പിന്നെ വീട്ടിലേക്ക് തിരിച്ചു പോവുന്നതും.കാലൊന്ന് നേരെ വെച്ചു എഴുന്നേൽക്കാൻ നോക്കുമ്പോ കൂട്ടുകാരിയുടെ കൂടെ ചെറിയമ്മ. കുറച്ചകലെ നിന്ന് എന്നെ തന്നെ നോക്കുന്നു.വീണ ചളിപ്പ് മാറ്റാൻ ഞാൻ അവിടുന്ന് എഴുന്നേറ്റ് ഓടാൻ നോക്കി.ചെറിയമ്മ അല്ലെ? വന്നു കണ്ടു എന്നെ നോക്കി ചിരിക്കുമായിരിക്കും എന്ന് തോന്നി. അല്ലേൽ കാലിന് ഒരു ചവിട്ട് കൂടെ തന്നാൽ വീണ്ടും ഞാൻ വേദന കൊണ്ട് കരയില്ലേ? ഇത് അവൾക്ക് ഒരു അവസരം ആയാലോ എനിക്ക് ഒന്നും തിരിച്ചു ചെയ്യാൻ കഴിയില്ലല്ലോ. എന്നാൽ എനിക്ക് അനങ്ങാൻ കഴിഞ്ഞില്ല .കലനങ്ങിയില്ല കരഞ്ഞു

💬 Comments

View all comments