0%

Chapter Title : മിഴി 5 [രാമന്‍]

Author : രാമൻ Read All Parts 42513

പോയി..ചെറിയമ്മ ഓടി വന്നു.. ഞാൻ നിറഞ്ഞ കണ്ണ് ഒന്നും തിരുമ്മിതുറന്നപ്പോ ആ മുഖം ആണ് കണ്ടത്. വേദനയോടെ എന്നെ നോക്കുന്ന അവളെ ,അനുവിനെ.ഒന്നും ചോദിച്ചില്ല.. കുറച്ചു നേരം എന്നെ നോക്കി എന്താ ചെയ്യാന്നറിയാതെ നിന്നു.പിന്നെ എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു വീട്ടിലേക്ക് കൊണ്ടുപോയി. എങ്ങനെ യൊക്കെയോ ഞാൻ ചെറിയമ്മയുടെ ബലത്തിൽ.. ആ താങ്ങിൽ വീട്ടിലേക്ക് നടന്നു.

നന്ദി ഉണ്ടായോ എനിക്ക്?എവിടെ.. വീണ്ടും എന്തൊക്കെയോ തല്ല് നടന്നു. ചെറിയമ്മ എനിക്കും പാര പണിയായിരുന്നു... സ്കൂളിലെ കാര്യം അമ്മയൊടും അച്ചനൊടും പറഞ്ഞങ്ങനെയൊക്കെ.ചെറിയ കാര്യമാണേലും അന്നെനിക്കത് അഭിമാനത്തിന്റെ പ്രശ്നമായിരുന്നു.

അങ്ങനെ ഞങളുടെ തല്ല് കാരണം അവൾക്ക് ഇഷ്ടമില്ലാഞ്ഞിട്ടും അമ്മയുടെ ചെറിയച്ഛന്റെ വീട്ടിലേക്ക് പോയി. പോവുമ്പോ അവൾ എന്റെ അടുത്ത് വന്നിരുന്നു.

അച്ഛന്റെ ഫോണെടുത്തു ബെഡിൽ കിടന്നു ഗെയിം കളിക്കുന്ന ഒരുച്ച കഴിഞ്ഞ സമയം.പോവാൻ വേണ്ടി ഒരുങ്ങി നിന്ന ചെറിയമ്മ റൂമിലേക്ക് കേറി കരഞ്ഞു കൊണ്ട് പോവാണെന്ന് പറഞ്ഞു.എന്തോ എനിക്ക് ചിരിയാണ് വന്നത് ഞാൻ ഉറക്കെ ചിരിച്ചു.. അവൾ കാണെ തന്നെ.പിന്നെ എന്ത് പറയാൻ എന്നെ നോക്കി വിളറിയ മുഖവുമായി ആ പാവാടക്കാരി നിന്നു.

മുഖം തുടച്ചു. അവൾ ഇറങ്ങി പോവാൻ നിന്ന സമയം കഴിഞ്ഞല്ലോ എന്നാശ്വസിച്ചു തിരിഞ്ഞ എന്നെ  പെട്ടന്നാ അവൾ  പിറകിൽ നിന്ന് മുറുക്കി കെട്ടി പിടിച്ചത്. പെട്ടന്ന് പേടിച്ചു പോയി.എന്തേലും എന്നെ ചെയ്യാൻ പോവാണോ എന്ന് തോന്നി.

"വിടടീ വിട് "എന്ന് പറഞ്ഞു ഞാൻ കുതറി, പിടഞ്ഞു,ചുറ്റിയ ആ രണ്ടു കൈയും പിടിച്ചു എന്റെ മേത്തു നിനക്കും ഒഴിവാക്കാൻ നോക്കി. എവിടെ അവൾ ഉറക്കെ കരഞ്ഞു. അഭീ.. ന്ന് ആ

💬 Comments

View all comments