Chapter Title : മിഴി 5 [രാമന്‍]
പിന്നെ ഒന്ന് നോക്കി പോയാൽ കഴിഞ്ഞു.. എന്താ ചിരി.
വെറുതെ ചിരിക്കുന്ന കണ്ടു പെട്ടന്ന് എല്ലാരും അനുനെ നോക്കി. അവൾ ചൂളി നിന്നു. പിന്നെ എല്ലാരും എന്നെ ആണ് നോക്കിയത് എന്തിന്? അവൾ ചിരിച്ചതിന് ഞാൻ കാരണമാണ് എന്നിവര് വിചാരിക്കോ.
കഴിച്ചു എഴുന്നേറ്റപ്പോഴേക്ക്, എല്ലാരും ഇറങ്ങാൻ റെഡിയായി..അച്ഛനോട് ചോദിച്ചു ഗായത്രിയുടെ കാര്യം ശെരിയാക്കി.എന്റെ ആവശ്യം ഒന്നും ഇല്ലായിരുന്നു കാരണവർക്ക് പ്രാന്ത്.എന്നാലും ഗായത്രിക്ക് ഞാൻ ശെരിയാക്കിയതാ എന്നാ വിചാരം.എന്റയടുത്തു നന്ദി പറയാൻ വന്നപ്പോ.. ആ ക്രെഡിറ്റ് ഞാൻ എന്റെ ചെറിയമ്മക്ക് കൊടുത്തു..അവൾ പറഞ്ഞിട്ട തന്നത് എന്നാക്കി.
നീട്ടിപിടിച്ച ഭംഗി വാക്കുകളും.. യാത്രയയപ്പും കഴിഞ്ഞു... ഞാനും,അമ്മയും, ചെറിയമ്മയും ഒറ്റക്കായി... വലിയ മുറ്റം കഴിഞ്ഞു കാറുകൾ നീങ്ങി കണ്ണിൽ നിന്ന് മറഞ്ഞപ്പോ ചെറിയമ്മ അമ്മയുടെ തോളിൽ തൂങ്ങി..
"ലക്ഷമീ...." ഈണമുള്ള ആ വിളിയിൽ ചേച്ചിയോടുള്ള സ്നേഹം കാണിച്ചു അനു ആ കഴുത്തിലേക്ക് മുഖം നീക്കുന്നത് കണ്ടപ്പോ അമ്മ എന്റെ നേരെ തിരിഞ്ഞ് അനുനെ ചേർത്ത് പിടിച്ചു.
"നീയെന്റെ കുട്ടിയെ വെറുതെ കുറേ കാട്ടി ല്ലേ..എന്റെ ഈ മോളെ " ആ തലയിൽ തഴുകി അമ്മ ചോദിച്ചപ്പോ അനു പെട്ടന്ന് കള്ള ചിരിയോടെ എന്നെ നോക്കി...
എനിക്കൊന്നും മിണ്ടാനില്ലായിരുന്നു എന്തോ പഴയ കാര്യങ്ങൾ പെട്ടന്ന് കണ്ണിലേക്കു വന്നപ്പോ... അഭീ എന്ന് വിളിച്ചു, ഇവിടുന്ന് ഞാനിവളെ ആട്ടി വിട്ട ദിവസം അനു കരഞ്ഞത് പെട്ടന്ന് ഓർമ വന്നു. ആ കരഞ്ഞ മുഖം.. കണ്ണിന്റെ കോണിൽ ചെറിയ നീറ്റൽ.
"എടാ അഭീ...." അമ്മയുടെ പതിഞ്ഞ വിളി...
ആ കൈ വന്നു എന്നെ പൊതിഞ്ഞു ആ നെഞ്ചിലേക്ക്
💬 Comments
View all comments