Chapter Title : മിഴി 5 [രാമന്‍]
അടുപ്പിച്ചു..
"ഞാൻ വെറുതെ പറയുന്നതല്ലേ.മോനൂ ഡാ നീ കരയെ?" അമ്മയുടെ ആശ്വാസിപ്പിക്കൽ.ചേർത്തുപിടിച്ച അമ്മയുടെ സൈഡിൽ എന്റെ കവിളിൽ വന്നു പതിഞ്ഞ ചെറിയ സ്പർശം... കണ്ണ് തുറക്കുമ്പോ അനു ഉണ്ട്..ഞങ്ങളെ രണ്ടു പേരെയും അമ്മ ചെർത്തു പിടിച്ചതാണ്..അവളുടെ ആ ചുണ്ട് എന്റെ കവിളിൽ പതിയെ തട്ടിയതാണ്. അമ്മ കാണുന്നുണ്ട്.. അവൾക്ക് പേടി ഇല്ലാ...
"കരയല്ലടാ കോന്താ " അമ്മ കേൾക്കെ അവളുടെ വാക്കുകൾ.
"ആഹ്ഹ തുടങ്ങിയോ രണ്ടും "" അമ്മ ഇടയിൽ കേറി സുഖിച്ചിരുന്ന ഞങളുടെ ചെവിയിൽ പിടിച്ചു നിർത്തി...
"ഹാ ലക്ഷ്മി... ഞാൻ വെറുതെ പറഞ്ഞതാ.." ചെറിയമ്മ അമ്മയോട് കേണപ്പോ
"അമ്മേ അവളാ വിളിച്ചേ" എന്ന് പറഞ്ഞു ആ കയ്യിൽ നിന്ന് ഞാനെന്‍റെ ചെവി വാങ്ങി വെച്ചു...
ഹോസ്പിറ്റലിൽ രണ്ടും പോവുന്നില്ല എന്ന് പറഞ്ഞത് കൊണ്ട്.. സൈറ്റിൽ പോവാൻ ഒരു മടി.. ചെറിയമ്മ ഇവിടെ ഇല്ലേ... ഇന്നലത്തെ പനി പറഞ്ഞത് കൊണ്ട് അമ്മ അവധി തന്നു...
അതിനിടക്ക് ചെറിയമ്മ റൂമിലേക്ക് ഓടി കുളിക്കാൻ.. പുറകെ ഓടാൻ നോക്കിയപ്പോ ദേഷ്യത്തോടെ നോക്കി. അമ്മയെ ഒരു വിളി. തറഞ്ഞു നിന്നു ഞാൻ.. ഇങ്ങനെയും ണ്ടോ ദേഷ്യം.. അടങ്ങി നിന്നു.
"കള്ളപനി അല്ലേടാ പൊട്ടാ നിനക്ക്... മടിയൻ " അമ്മയോന്ന് മാറിയപ്പോ ചെറിയമ്മ ഹാളിലെ സോഫയുടെ ബേക്കിലൂടെ വന്നു എന്റെ കഴുത്തിൽ കൈ മുറുക്കി കൊല്ലാൻ നോക്കുന്ന പോലെ കാട്ടി.
"പോടീ.. നീ നീയാ മടിച്ചി.. " നേരെത്തെ എന്നെ കൂട്ടാത്തത്തിലുള്ള വിഷമം ഞാൻ വെറുതെ ഒന്ന് കാണിച്ചു. ചെറിയമ്മയുടെ സ്നേഹം കിട്ടിയാലോ.കുളിച്ചു ഈറൻ കെട്ടിയുള്ള വരവാണ് .പാവാടയും ഒരു ടി
💬 Comments
View all comments