0%

Chapter Title : മിഴി 5 [രാമന്‍]

Author : രാമൻ Read All Parts 42.9K

ദുഷ്ടേ ആന്റി ഇവിടെ ണ്ടെന്നു പറയണ്ടേ...." തലയിൽ കൈ വെച്ചു ചെറിയമ്മ മീനുവിനോട് പറഞ്ഞു.മീനുവിന്റെ അമ്മ ജിഷാന്റി ഇല്ലെന്ന് കരുതിയാണ് ഞങളുടെ ഈ എഴുന്നള്ളത്ത്... കണ്ടാൽ തീർന്നു...

"അയ്യടാ... ഞാൻ മഴ കൊണ്ട് ന്നാൾ വന്നു പനി പിടിപ്പിച്ചപ്പോ.. അനുവേച്ചി എന്താ പറഞ്ഞത്... അടി കിട്ടാഞ്ഞിട്ടാന്ന് ല്ലേ..."മീനുവിന്റെ മറുപടിക്ക് ചെറിയമ്മ ചൂളി.. ഇതൊക്ക ഇപ്പോ എന്ന് അറിയാതെ രണ്ടു പേരെയും നോക്കിയപ്പോ..

"അല്ല അഭിയേട്ടന് പനി അല്ലെ... ഞാൻ വിളിക്കട്ടെ ലക്ഷ്മി അമ്മയെ.." എന്ന് എന്നെ നോക്കി അവളുടെ ഭീഷണി ഇവളിത് എങ്ങനെ അറിഞ്ഞു...

"നിന്നോട് ആരു പറഞ്ഞു എടീ തെണ്ടീ..."

"ഹരിയേട്ടൻ...എന്നിട്ട് മാറിയോ "  മറുപടിയും ചോദ്യവും ഒന്നിച്ചു വന്നപ്പോ ചെറിയമ്മ എന്റെ കയ്യിൽ അവൾ അറിയാതെ ഒന്ന് തോണ്ടി.. മീനുവിന്റെ സ്നേഹത്തോടെ ഉള്ള അന്വേഷണം ആവും കാരണം.

"ആരാടീ..." ഉള്ളിൽ നിന്ന് പുറത്തേക്ക് നടന്നു വന്ന സൗണ്ടിന് ഒപ്പം ജിഷാന്റിയു പുറത്തേക്ക് എത്തി.ഞങ്ങളെ കണ്ടു താടിക്ക് കൈ കൊടുത്തു ഒരു നിമിഷം അവർ നിന്നപ്പോ ഇളിക്കാനേ ഞങ്ങൾക്ക് കഴിഞ്ഞുള്ളു.

"എന്താ ഇത്  രണ്ടും കൂടെ... അനൂ മോളെ നീയും ഇവന്റെ ഒപ്പരം കൂടിയോ.. ലക്ഷ്മിയെ ഡോക്ടറെ ഞാൻ ഒന്ന് വിളിക്കട്ടെ... രണ്ടാളും ഇങ്ങനെ നടക്കുന്നെന്ന് പറഞ്ഞു " അമ്മയും മോളും ഒരേ ഭാഷയുടെ ആളാണല്ലോ... ഭീഷണിയുടെ...

"അമ്മേ അഭിയേട്ടന് പനി ആണ് ന്ന്ട്ടാ ഈ നടത്തം..." ഒരാവുശ്യവും ഇല്ലാ... ന്നട്ടും മീനു അവൾ ചതിച്ചു.

"ആഹാ കേറടാ ഇങ്ങട്ട്...." പുറത്തു ള്ളമഴയത്തു കുട ചൂടി നിന്ന എന്നെ നോക്കി ഒച്ചയിട്ട് ജിഷാന്റി കണ്ണുരുട്ടി.

"മോളെ

💬 Comments

View all comments