Chapter Title : മിഴി 5 [രാമന്‍]
അനൂ വാ..." വല്ല്യ സ്നേഹം കാണിച്ചു അനുവിനെ കൈപിടിച്ച് ഉള്ളിലേക്ക് ആനയിക്കൽ... എന്നെ വേണ്ട!!
"മീനു ആ തോർത്തു എടുത്തേ.. ആകെ നഞ്ഞല്ലോ മക്കളെ ".. ചെറിയമ്മയെ നോക്കി കൊണ്ട് ആ ചോദ്യം... ഉള്ളിൽ കേറി വരാന്തയിൽ അരമതിലിൽ വെച്ച മീനുവിന്റെ പാത്രത്തിൽ കണ്ണുള്ള ചെറിയമ്മ...
"ജിഷാന്റി.. എനിക്ക് തരാനുണ്ടോ ഇത്..." എന്ന് ചോദിച്ചു അതിൽ കയ്യിട്ടു വാരി എടുത്ത് വായിലിട്ടു. എന്നാൽ എനിക്ക് താരാ ഞാൻ നോക്കി നിക്കല്ലേ...തരില്ല
"എന്റെ ഡോക്ടറുകുട്ടിക്ക് തരാൻ ഒക്കെ ണ്ട് മുടിയൊക്കെ നഞ്ഞല്ലോ... മേലൊക്കെ ഒന്ന് തുടക്ക് ന്നട്ട് മ്മൾക്ക് കഴിക്കാം " മീനു കൊണ്ടു വന്ന തോർത്തു ചെറിയമ്മക്ക് കൊടുത്തു ജിഷന്റി എന്റെ നേരെ തിരിഞ്ഞു.. ആ മുഖത്തുണ്ടാവും എന്നെ കാണുമ്പോ ഒരു ചിരി.. ഇന്നും അതുണ്ട്..
"കാമുകി കാമുകന്മാർ കുറേ കാലത്തിനു ശേഷം കണ്ടു മുട്ടുകയാണ് അനുവേച്ചി വേണേൽ കണ്ടോ..." സൈഡിൽ നിന്ന് തോർത്തു എനിക്ക് നീട്ടിയ മീനാക്ഷി.. ചെറിയമ്മയുടെ തോളിൽ കയ്യിട്ടു പറഞ്ഞു..മുടി തുടച്ചു കൊണ്ട് തല നീട്ടിയ ചെറിയമ്മക്ക് കാര്യം അറിയാൻ മതി.. അവൾ വാ പൊത്തി ചിരിച്ചു...
"ഡീ..." മീനുവിനെ നോക്കി വേണ്ട നിന്റെ കളി എന്ന് ജിഷാന്റി. ആന്റിക്ക് അത് കൊള്ളില്ലെങ്കിലും എന്നെ ആക്കാൻ വേണ്ടിയാണ് മീനു ഇത് ഞങ്ങൾ കാണുമ്പോ എടുത്തിടൽ.
സംഭവം ഒന്നുമില്ല പണ്ട് ആന്റിയെ എനിക്ക് വല്ല്യ ഇഷ്ടായിരുന്നു. ഓർമയില്ലാത്ത പ്രായത്തിൽ ഞാൻ ഒരു ലവ് ലെറ്റർ കൊടുത്തു ആന്റിക്ക്. വീട്ടിലറിഞ്ഞു. ഞങ്ങളുടെ പ്രേമം പൂത്തുലഞ്ഞു സ്വപ്നത്തിൽ മാത്രം .കളിയാക്കൽ സഹിക്കാവയ്യാതെ എന്റെ ആദ്യ പ്രണയം ഞാൻ
💬 Comments
View all comments