Chapter Title : മിഴി 5 [രാമന്‍]
പോയ എന്റെ കാലൊന്ന് വലിച്ചൂരാൻ നോക്കി.കട്ടിയുള്ള ചളിയല്ല കാൽ പൊങ്ങുന്നുണ്ട് എന്നാൽ ചെരിപ്പിന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും...
"അഭീ... ന്തേലും പറ്റിയോ....." ചിരിയാണേലും അവളുടെ പരിഭവം... വരമ്പിൽ നിന്ന് മുന്നോട്ട് ഇത്തിരി കുനിഞ്ഞു, പതുങ്ങി ചിരിക്കുന്നത് കാണാതെ നിക്കാൻ വായിൽ കൈ വെച്ചു മറിച്ചാണ് ചോദ്യം..
ഞാൻ ഇത്തിരി അഭിനയം കൂട്ടി ഇട്ടു...
"പോടീ... " ഇത്തിരി ദേഷ്യം കലർന്നിരുന്നു അതിൽ "അനൂ...എനിക്കനങ്ങാൻ വയ്യ...." സങ്കടം കുന്നോനം നിറച്ചു കണ്ണുനിറക്കാൻ നോക്കി അവൾ ചെയ്യുന്നപോലെ ചുണ്ട് പുറത്തേക്ക് മടക്കി അങ്ങ് തകർത്തു.
വീണു! അവൾ വീണു!.. എന്റെ ഭാവത്തിൽ മൂക്കും കുത്തി വീണു.ആ മുഖം ആകെ വല്ലാതായി.എന്റെ അടുത്താണോ മോളെ കളി ഇപ്പൊ നീയെന്റെ അഭിനയത്തിൽ വീണു. ഇനി നീയീ ചളിയിൽ വീഴും.. തലയ്ക്കു ചുറ്റും ബൾബ് കത്തുന്ന പോലെ ഐഡിയ ആലോചിച്ച്.. ഞാൻ മനസ്സിൽ പറഞ്ഞു.എന്റെ അവസ്ഥ കണ്ടു തിരിഞ്ഞ് ചുറ്റും ഒന്ന് നോക്കിയ അനു... ആ വാടിയ മുഖവായി വരമ്പിൽ നിന്ന് മുന്നോട്ട് കുനിഞ്ഞു എന്റെ നേരെ ആ കൈ നീട്ടി...
"വാ ഞാൻ പിടിക്കാം....." ആ സ്നേഹമുള്ള വിളിയിൽ, ഭാവത്തിൽ ഞാൻ ഒന്ന് വീണു പോയെങ്കിലും.പക അത് വീട്ടാനുള്ളതാണ്... ആദ്യം വേണേൽ ഒരു സോറി പറയാം..നീട്ടിയ അവളുടെ കൈയ്യിൽ പിടിച്ചു കൊണ്ട് ഒന്ന് പൊന്താനുള്ള ശ്രമം ഞാൻ നടത്തി. എവിടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം. കരക്ക് നിന്ന് കൊണ്ട് വലിച്ചെന്നെ പുറത്തെടുക്കാനുള്ള തന്ത്രപ്പാടിൽ ആണ് അവൾ. പാവം!!..ഞാൻ പൊന്തി വരില്ലെന്ന് കണ്ടപ്പോ ആ മുഖം വല്ലാതെ വാടി...
"ചെറിയമ്മേ....." കുഴങ്ങി... കേറാൻ
💬 Comments
View all comments