0%

Chapter Title : മിഴി 5 [രാമന്‍]

Author : രാമൻ Read All Parts 43K

വയ്യാത്തവനെ പോലെയുള്ള എന്റെ ആ മുഖം കണ്ടു കാണും അവൾ.നീട്ടിയ വിഷമം ഉള്ള മുകവുമായി എന്നെ നോക്കി..

"അനൂ......" പിടിച്ച ആ വലതു കൈ രണ്ടു കൈ കൊണ്ടും മുറുക്കി കൊണ്ട്.. ഞാൻ പതിഞ്ഞ താളത്തിൽ വിളിച്ചു... വലിക്കാനുള്ള സമയം ആയി.ചളിയിൽ വീണ അവളെ എന്റെ തടിച്ചി ഡോക്ടറുടെ ഭാവം എനിക്കൊന്ന് കാണണം...

"എന്താ അഭീ..."

"അതില്ലേ ചെറിയമ്മേ..... സോറി!" മുഖം ചുള്ക്കി ഞാൻ പറഞ്ഞപ്പോ മനസ്സിലാവാതെ അവളെന്നെ നോക്കി... ടൂബ് ലൈറ്റ് തെളിയുന്നതിനു മുന്നേ... കൈ മുറുക്കി ഞാൻ അവളെ ഒറ്റ വലി...

"ഏഹ് ആ....... ഏഹ്ഹ്....." പ്രതീക്ഷിക്കാത്ത അടിയിൽ പകച്ചു പോയ ചെറിയമ്മ എന്റെ വലിയിൽ എവിടെയും പിടി കിട്ടാതെ ചളിയിലേക്ക് കാലും കുത്തി വീണു.. കൂടെ ഞാൻ ഒന്ന് താങ്ങിയിരുന്നേലും ആ രണ്ടു കൈയും ചളിയിൽ ആഴ്ന്നു പോയി...

"ഹ ഹ ഹ......അയ്യോ എനിക്ക് വയ്യേ " മുഴുവനായി കിടന്നു പോയ അവളെ നിൽപ്പ് കണ്ടു ചിരിക്കയല്ലാതെ ഞാൻ എന്ത് ചെയ്യാൻ.. മുഖം ആയിട്ട് ആ നീണ്ട മൂക്കു മാത്രമേ ചളിയിലേക്ക് അഴ്ന്നുള്ളൂ.... എന്റെ കാടൻ ചിരി കേട്ട് സൈഡിൽ നിൽക്കുന്ന എന്നെ തല ചിരിച്ചു നോക്കിയ അവളുടെ മൂക്കിൽ ഇടതു വശത്തു സ്പൂൺ കൊണ്ട് ഐസ് ക്രീം കോരിയ പോലെ ചളി പുരണ്ടു വന്നത് കണ്ടു എന്റെ കൺട്രോൾ വിട്ടുപോയി ഞാൻ ചിരിച്ചു...

"ഡാ......" ചിരിച്ചു ചിരിച്ചു കൊലച്ചിരി ആയപ്പോ നിവർത്തി ഇല്ലാതെ വന്ന അവളുടെ ചെവിടടുപ്പിക്കുന്ന വിളി.ഞാൻ ചിരി പിടിച്ചു വെച്ചു.. കയ്യും കാലും ആഴ്ന്നു പോയ അവളുടെ അനങ്ങാതെ

💬 Comments

View all comments