Chapter Title : മിഴി 5 [രാമന്‍]
കുറച്ചു... ചോക്ലേറ്റസ് ഒക്കെ വാങ്ങി കൊടുത്തു ശെരിയാക്കിയപ്പോ... അൾ വീണ്ടും ഫ്ലാറ്റ്... എന്നാലും. ഇത്തിരി കടും പിടുത്തം ഉണ്ട്...
കാറിലേക്ക് കേറിയപ്പോ തന്നെ പോക്കറ്റിലെ ഫോൺ മൂളി.. അമ്മ ആണ്
"എന്താമേ...?."
"എടാ ഞാൻ പൊന്നു ട്ടോ.വീട്ടിലെത്തി..നീ അവളെയും കൂട്ടി പോര്..... " വായിലെന്തോ ചവച്ചു കൊണ്ട് അമ്മയുടെ മുറിയുന്ന സൗണ്ട്...
"ചെറിയമ്മ പോന്നില്ലേ..."
"ഇല്ല.... നിന്റെ കൂടെ വരാന്ന് പറഞ്ഞോണ്ട് ഞാൻ പൊന്നു... നിന്നെ വിളിച്ചില്ലേ?"... അമ്മയുടെ ചോദ്യം കേട്ടതും ഞാൻ ഫോണിൽ നോക്കി ഇല്ലാ.. അവൾ വിളിച്ചിട്ട് ഒന്നും ഇല്ലാ... വീണ്ടും ചെവിയിലേക്ക് ഫോൺ വെച്ചതും അത് കട്ടായി...
ഇവൾ എന്താ ഇപ്പൊ ഇത്ര വൈകുന്നത്.. ഞാൻ ചെറിയമ്മയെ നേരെ വിളിച്ചു..
"ഹലോ........." അപ്പുറത് നിന്ന് ആരൊക്കെയോ സംസാരിക്കുന്ന സൗണ്ടിന്റെ കൂടെ ഞാൻ നീട്ടി വിളിച്ചു..
"ഹാ...." പിടി തരാത്ത ചെറിയമ്മയുടെ സൗണ്ട്.. എന്തോ പ്രശ്നം ണ്ടല്ലോ
"അനൂ..... ഇറങ്ങാറായില്ലേ ഞാൻ വരുന്നുണ്ട് അങ്ങട്ട്... ഒരു അഞ്ചു മിനുട്ട് " കാർ എടുത്ത് കൊണ്ട്.. ഞാൻ പറഞ്ഞു..പ്രതികരണം തൃപ്തികരം അല്ല...എന്ത് പറ്റി ഇവൾക്ക്..
"അനൂ....." ഞാൻ എന്ത് പറ്റി എന്നറിയാതെ നീട്ടി വിളിച്ചു....
"അഭീ ഞാൻ തിരക്കിലാണ് പിന്നെ വിളിക്കാം...." അവളുടെ ശബ്‌ദം നിന്നതും ഫോൺ ഓഫ്. അറിയാതെ എന്റെ തോളൊന്ന് താന്നു പോയി.. ചെറിയമ്മ തന്നെ അല്ലെ എന്നോണ്ട് സംസാരിച്ചേ?
എന്തോ ഒരു മാറ്റം പോലെ?
രണ്ടു ദിവസം ആയി കാണുന്നു. അവൾക്ക് വയ്യാഞ്ഞിട്ട് അല്ലെ?. എന്തിനാ ഇങ്ങനെ ആലോചിച്ചു കൂട്ടണെ അവളോട് തന്നെ ചോദിക്കാം... അവൾ അങ്ങട്ടേക്ക് വരണ്ടാ എന്ന് പറഞ്ഞില്ലല്ലോ...
💬 Comments
View all comments