Chapter Title : മിഴി 5 [രാമന്‍]
ഞാൻ ഹോസ്പിറ്റലിലേക്ക് തന്നെ കാർ എടുത്തു.... റോഡ് കഴിഞ്ഞു എന്ററെൻസിലൂടെ... പാർക്കിങ്ങിലേക്ക് കേറ്റി. കാറില്‍ നിന്നിറങ്ങി ഒന്നുടെ വിളിക്കാം അവളെ.പെട്ടന്ന് പിന്നിൽ നിന്ന് ഒരു ചിരി.. വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയതാ... അതാ നിക്കുന്നു അനു. ഹോ മനുഷ്യനെ വെറുതെ പേടിപ്പിക്കാൻ. നിര്‍ത്തിയിട്ട കാറിനിടയിലൂടെ വരുന്നത് കണ്ടപ്പോ ഒരു ചിരി ചിരിച്ചു ഞാൻ മുന്നിലേക്ക് നടന്നു. ചിരിച്ചു കൊണ്ട് ചെറിയമ്മ ഒന്ന് തിരിഞ്ഞപ്പോ കൂടെ ആരോ ണ്ട്... കുറ്റി താടിയും മീശയും ആയി. കൂളിംഗ് ഗ്ലാസും വെച്ച്.ഒരുത്തൻ.. അപ്പോഴാ ചെറിയമ്മ എന്നെ കണ്ടില്ലെന്ന് എനിക്ക് മനസ്സിലായത്.പെട്ടന്നു അവരുടെ അടുത്തേക്ക് ഒഴുകി എത്തിയ കാറിൽ മുന്നിൽ അവന് കേറിയപ്പോ... നിറഞ്ഞു ചിരിക്കുന്ന ചെറിയമ്മയെ കൂടെ ഞാൻ കണ്ടു.നെരത്തെ അപ്പൊ ഞാന്‍ വിളിച്ചപ്പോ എന്തിനാ അവള്‍ കടുപ്പിച്ചു പറഞ്ഞത്,ഇപ്പോ എന്ത് സന്തോഷം ആണ്‍ ആ മുഖത്ത്
വേഗം ഫോൺ ഞാൻ എടുത്തു.. അവളെ ഒന്ന് കൂടെ വിളിച്ചു...
കാറിന്റെ ബാക്ക് സീറ്റിലേക്ക് കേറിക്കൊണ്ട് അവൾ ഫോൺ ചെവിയിൽ വെക്കുന്നത് ഞാൻ കണ്ടു.. ഡോർ അടഞ്ഞു.. കാർ നീങ്ങി..
"അഭീ ഞാൻ ഡ്യൂട്ടിയിൽ തിരക്കിൽ ആണ്.. നിന്നെ വിളിക്കാം ഞാന്‍.. പോരെ??!! " പല്ലു കടിച്ചു പറഞ്ഞ വാക്കുകൾ പോലെ തോന്നി എനിക്ക്... അറിയാതെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ വന്നോ? മനസിന് എന്തോ പോലെ.. എന്തിനാ അവൾ കള്ളം പറയുന്നത്.. ഞാൻ കണ്ടത് അല്ലെ. മുന്നിലൂടെ അവൾ ചിരിച്ചു പോവുന്നത്. ഫ്രണ്ടിന്റെ കൂടെ ആണേൽ പറഞ്ഞാൽ മതിയല്ലോ?..
ഇത്തിരി നേരം ഞാൻ അവിടെ തന്നെ നിന്നു... അവൾ തിരിച്ചു
💬 Comments
View all comments