Chapter Title : മിഴി 6 [രാമന്‍]
ഫ്ലാഷ് ലൈറ്റിൽ നടന്നു.
റോട്ടിൽ വണ്ടികൾ എല്ലാം കുറവ്. വന്ന ഒരു ബൈക്കിന്റെ പിറകിൽ കേറി. ഏതോ ഒരുത്തൻ.ചെന്ന് നിന്നത് ഏതോ ഗോഡൗണിൽ. ഇവിടെ വരെയുള്ളു എന്ന് പറഞ്ഞപ്പോ. തിരിഞ്ഞു പുറത്തേക്ക് പോന്നു .വേറെ വണ്ടി കിട്ടണം. സിറ്റിയിൽ എത്തിയാൽ ഏതേലും ബസ് കേറാം. കയ്യിൽ കാർഡ് ഉണ്ട് മാക്സിമം ഒരു ഇരുപതിനായിരം കാണും. എങ്ങോട്ടേലും പോവാം ഇത്തിരി സ്വസ്ഥത കിട്ടുന്ന ഒരിടത്.
വണ്ടിയൊന്നും വന്നില്ല.ഗോടൗണിനുള്ളിൽ എന്തോ ജന്തു മുരണ്ടു.പുറത്തേക്ക് എത്തിയപ്പോ നേരത്തെ എന്നെ കൊണ്ടുവന്ന ബൈക്കിൽ ഉണ്ടായിരുന്ന ആൾ.
നീളമുള്ള ലോറി.ഓടി കേറി. കോയമ്പത്തൂർക്ക്. അയാൾ കുറേ സംസാരിച്ചു.എനിക്ക് ബുദ്ധിമുട്ട് ആയിരുന്നു മിണ്ടാൻ.. എന്നെ പറ്റി ഒന്നും ചോദിച്ചില്ല അയാൾ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.
സൈഡിലെ തട്ടുകടയിൽ കേറി ഒരു കട്ടൻ വാങ്ങി.. ഒന്നും കഴിക്കാൻ വേണ്ട ഫോൺ വീണ്ടും അടിഞ്ഞു.. എടുക്കേണ്ടന്ന് വിചാരിച്ചതാ.. ഒന്ന് പാളി നോക്കി.. അച്ഛന്.
തള്ള പറഞ്ഞതിനുള്ള ബാക്കി പറയാൻ ആവും..
എന്നാലും എടുത്തു..
"അഭി നീ വരാറായില്ലേ...?സമയമെടുക്കോ?" ആദിയോടെയുള്ള ആ ചോദ്യം.കണ്ണ് നിറഞ്ഞു പോയി.നാശം പിടിക്കാൻ.കൂടെയുള്ള പുള്ളി എന്നെയൊന്നു പാളി നോക്കി. ഫോൺ കട്ട് ചെയ്തു എന്ത് പറയാൻ.
വീണ്ടും വണ്ടി നീങ്ങി.. കണ്ണടഞ്ഞു തുടങ്ങിയപ്പോ വീണ്ടും ഫോൺ. അച്ഛന്..
"അഭീ സമയംകുറേ ആയല്ലോ .. നീ വന്നിട്ട് വേണം എനിക്കും ഉറങ്ങാൻ.. വേഗം വരോ നീ?" ഇത്തവണ പിടി വിട്ടു പോയി..
"അച്ഛാ ഞാൻ ഇനി അങ്ങോട്ടില്ല.. എന്നെ കാണുന്നത് ഇഷ്ടമില്ലാത്തവർ ഉണ്ട് അവിടെ.. പിന്നെ എന്തിനാ ഞാൻ വരുന്നേ. അച്ഛന് ഉറക്കം കളയണ്ട!!" ഫോൺ വെച്ചു.
💬 Comments
View all comments