0%

Chapter Title : മിഴി 6 [രാമന്‍]

Author : രാമൻ Read All Parts 27893

സ്വിച്ച്ഓഫ് ചെയ്തു... വണ്ടിയോട്ടുന്ന പുള്ളിയെ നോക്കിയപ്പോ.. എനിക്കൊന്ന് കണ്ണടച്ചു കാട്ടി.. ജിൽബിൻ. M tech റാങ്ക് ഹോൾഡർ.ആരുമില്ലാത്തൊരു ഒറ്റത്തടി. പഠിച്ചതെല്ലാം ഒറ്റക്ക് പണി എടുത്തിട്ട്. മുരണ്ടു കേറുന്ന ലോറിയുടെ ശബ്ദത്തിനൊപ്പം പുള്ളി ചിരിച്ചുകൊണ്ട് പരിചയ പെടുത്തി തന്നു.ഉറങ്ങി.

രാവിലെ കോയമ്പത്തൂർ.നമ്പർ തന്നു പുള്ളി സലാം പറഞ്ഞു പോയി. പബ്ലിക് ടോയ്‌ലെറ്റിൽ കേറി ഓക്കാണിച്ചു കൊണ്ട് കാര്യം സാധിച്ചു.. ചായ ഇഡലി, സാമ്പാർ. വിഴുങ്ങി..ബസ്റ്റാൻഡിൽ പോയി കുറേ നേരം ഇരുന്നു ഇനിയെന്ത് എന്നാലോചിച്ചു. ഉത്തരം കിട്ടീല്ല.

ഫോൺ എടുത്ത് നോക്കി.. ഒരുപാട് മിസ്സ്‌ കാളുകൾ. ചെറിയമ്മ തന്നെ കൂടുതൽ.അച്ഛന്, മീനാക്ഷി, ഹരി, ഗായത്രി, ഉഷാന്റി. അപ്പൊ എല്ലാരും അറിഞ്ഞിട്ടുണ്ട്.. ചുണ്ടിൽ വല്ലാത്ത ഒരു ചിരി വിരിഞ്ഞു.

ഉച്ചവരെ തെണ്ടി.. രണ്ടു മൂന്ന് ഡ്രസ്സ്‌ വാങ്ങി.. ഒരു ബാഗും,വിശന്നപ്പോ മലയാളത്തിൽ ഹോട്ടൽ എന്നെഴുതിയ കടയിൽ കേറി കഴിച്ചു..ഇന്ന് എടുത്ത മൂവായിരം തീർന്നു. ഇങ്ങനെ പോയാൽ എത്ര ദിവസം നിക്കും.നേരത്തെ കേറിയ ഹോട്ടലിലെ ഒരു തടിയൻ മലയാളിയെ കണ്ടു കാര്യം പറഞ്ഞു.. പണിയൊന്നും ഇല്ലന്ന് പറഞ്ഞു വിട്ടു.വൈകിട്ടും അവിടുന്ന് ഫുഡ്‌. പിന്നെ ബസ്റ്റാൻഡിൽ തന്നെ പേപ്പർ വിരിച് ഉറങ്ങി.പിറ്റേ ദിവസവും അതേപോലെ.

ഒടുവിൽ തടിയൻ കനിഞ്ഞു.പാത്രം കഴുകാണും, മേശ തുടക്കാനും ഏല്പിച്ചു.രാവിലെ മുതൽ രാത്രി പത്തു വരെ.. ആകെ മൂന്നൂറ്.നടു ഒടിഞ്ഞു എന്നാലും മൂന്ന് നേരത്തെ ഫുഡ്‌ അവിടുന്ന് കിട്ടി..ഉറക്കം ബസ്റ്റാൻഡിൽ.

പലപ്പോഴും ഉറക്കമില്ലാതെ കിടന്നു. ചെറിയമ്മ മുന്നിൽ വന്നു നിൽക്കും.ചിരിക്കും പിന്നെ അന്ന് കണ്ട കാഴ്ച മുന്നിലൂടെ മറയുമ്പോ. അറിയാതെ കരഞ്ഞു പോവും.

ഫോണിൽ കാൾ നിറഞ്ഞു.. ചെറിയമ്മ നിർത്താതെ

💬 Comments

View all comments