Chapter Title : മിഴി 6 [രാമന്‍]
ആരേയും അറിയാതെ ഈ വല്ല്യ നഗരത്തിലെന്ത് ചെയ്യാനാണ്.ബസ്സ് നിർത്തി ആളുകൾ ഇറങ്ങി.. കൂടെ ഞാനും. കയ്യിൽ ആകെയുള്ളത് ഒരു ബാഗാണ്. അതിൽ രണ്ടു ഷർട്ട് ഒരു ജീൻസും, രണ്ടു ഷണ്ടിയും മാത്രം.. പേഴ്സിൽ കാർഡ് ഉണ്ട് , ഒരു രണ്ടായിരവും.
ബസ്സിറങ്ങി.സൈഡിൽ കണ്ട കടയുടെ ചുമരിൽ ചാരി. ഫോൺ എടുത്തു ആഫ്രിനെ വിളിച്ചു. സ്വിച്ച് ഓഫ് ആണ്.. നെഞ്ചിൽ തിരയിളക്കം കൂടി. വിളി നീണ്ടു..അഞ്ച്,പത്തു,പതിനഞ്ചു. നിരത്തിലെ വണ്ടികൾ കൂടിയതല്ലാതെ ആഫ്രിൻ ഫോണെടുത്തില്ല.വണ്ടിയുടെ എണ്ണത്തിന് അനുസരിച്ചു സമയവും നീണ്ടു.രണ്ടു മണിക്കൂർ. വീണ്ടും തകർന്നു... കരച്ചിൽ പിടിച്ചു നിർത്തി. കൂർപ്പിച്ചു നോക്കി ചുറ്റും പോവുന്ന ആളുകളെ മൈൻഡ് ചെയ്യാതെ വിട്ടു
ഫോൺ മൂളി.ഒരു നോട്ടിഫിക്കേഷൻ.. "സോറി " എന്ന് പറഞ്ഞു ആഫ്രിന്റെ മെസ്സേജ് വാട്സാപ്പിൽ. നായിന്റെ മോന്‍. എന്റെ അവസ്ഥ പറഞ്ഞപ്പോ കാലു മാറി. ഒന്നുമില്ലാത്തവനാണല്ലോ ഞാൻ.എടുക്കാൻ അഞ്ചു പൈസ കാണില്ല എന്ന് മനസ്സിലായി കാണും. അവനെയും കുറ്റം പറയാൻ പറ്റില്ല .
നിന്ന ചുമരിനോട് തന്നെ ചേർന്ന് നിലത്തു തന്നെയിരുന്നു. എന്താണ് ഞാൻ ഇനി ചെയ്യേണ്ടത്. വിഷമം വരുമ്പോ ആ മുഖം ആണ് മുന്നിൽ.. ചെറിയമ്മയുടെ.എന്നെ ആശ്വസിപ്പിക്കുന്ന, കെട്ടിപ്പിടിക്കുന്ന ആ പെണ്ണിനെ " സാരല്ലടാ കൊരങ്ങാ " എന്നാ വാക്കിനു മധുരമായിരുന്നു .മാറി പോയി എല്ലാരും.. ഞാനും മാറേണ്ട സമയം ആയി കാണും.
ഫോൺ കോണ്ടാക്ടിസൂലെ ഒന്ന് വിരലോടിച്ചു.അറിയുന്ന ആരേലും ണ്ടോന്ന്. അവസാനം ഒരു പേര് അജിൻ. കുറച്ചു നാൾ മുന്നേ ഒരു സ്റ്റാറ്റസ് കണ്ടിരുന്നു. ബാംഗ്ലൂർ മറ്റൊ ഉണ്ടെന്ന്. കോളേജിൽ ഉള്ളത് മുതലേ ഒരേ ക്ലാസ്സിൽ.. ചെറിയ
💬 Comments
View all comments