0%

Chapter Title : മിഴി 6 [രാമന്‍]

Author : രാമൻ Read All Parts 27897

ഒരു ഉടക്ക് ണ്ടായിരുന്നു അവനുമായി.. എന്നാലും ഈ സമയം.. എന്ത് ചെയ്യും എന്നറിയാതെ,പ്രതീക്ഷയില്ലാതെ.. ഒട്ടും ഇല്ലാ എന്നാലും ഒന്ന് വിളിച്ചു നോക്കി.

"ഹലോ..." പതിയ വന്ന ശബ്‌ദം. ബാക്ഗ്രൗണ്ടിൽ ഡ്രംസിന്റെയും,. ഗിറ്റാറിന്റെയും മുഴക്കം..

"ഡാ അജിനെ ഞാനാ..അഭി ".. ഞാൻ പതിയെ പറഞ്ഞു നോക്കി..ഒരു നിമിഷം അനക്കമില്ല.പിന്നെ അത്‌ കട്ട് ആയി.. നാശം.!! അവനും കൈ വിട്ടു.

വിശക്കുന്നുണ്ട്, കണ്ണിൽ ഇരുട്ട് കേറുന്ന പോലെ തോന്നൽ.അടുത്തുള്ള ഓടയിൽ നിന്ന് കാറ്റിന്റെ താളത്തിൽ അടിച്ചു വരുന്ന ദുർഗന്ധം.ഓക്കാനം വന്നു ഒഴിഞ്ഞ മൂലയിലേക്ക് ഓടി.മൂക്കിലൂടെയും വായിലൂടെയും നേർത്ത വെള്ളം മാത്രം പോയി. ഒരു തരം തളർച്ചപോലെ... സൈഡിലെ ചുമരിൽ ചാരി അവിടെ തന്നെ ഇരുന്നു.ദാഹിക്കുന്നുണ്ട്...മൂക്ക് ചീറ്റി,ചുണ്ട് തുടച്ചു...പെട്ടന്ന് ബാഗ് ഓർമ വന്നു നേരത്തെ ഇരുന്ന സൈഡിൽ ഓക്കാനം വന്നപ്പോ വെച്ചു പോയയതാണ്.. പേഴ്സ് അതിൽ.

എഴുന്നേൽക്കാൻ ബുദ്ധിമുട്ട് തോന്നി.. എന്നാലും ഓടി സൈഡിൽ ബാഗുണ്ട് ഞാൻ ശ്വാസം വലിച്ചു വിട്ടു.. സിപ് തുറന്ന് പേഴ്‌സ് തിരഞ്ഞു.. കണ്ണിൽ ഇരുട്ട് കേറി.. ഇല്ലാ..ചുറ്റും നോക്കി ആരെയാണ് തിരയാ ആരെ നോക്കാൻ.. ഉള്ളതും പോയി.

ഇനി ഒന്നും കയ്യിലില്ല.കരച്ചിൽ വന്നു. ദേഷ്യം വന്നു നിന്ന് അലറി. ചുമരിൽ ചാരി നിലത്തിരുന്നു.ചുറ്റും ആളുകൾ നിന്നു തിരിഞ്ഞു നോക്കി .കുറച്ചു നേരം. പ്രാന്തൻ ആണെന്ന് തോന്നി കാണും.. പിന്നെ അവരുടെ വഴിക്ക് അവര് പോയി.. ഞാൻ കൺ പൊത്തി നിന്നു.ഇത്രക്ക് നിസ്സഹായന്‍ ആയ സമയമില്ല. സ്വയം പഴിച്ചു.

"ഡോ..." മുന്നിൽ നിന്നൊരു പെൺ ശബ്‌ദം..

ഞാൻ പെട്ടന്ന് തലപൊക്കി.. ടൈറ്റുള്ള ജീൻസും.വയറു മുഴുവൻ മറക്കാത്ത ഒരു

💬 Comments

View all comments