Chapter Title : മിഴി 6 [രാമന്‍]
ടി ഷർട്ടും ഇട്ടുകൊണ്ട് ഒരു പെണ്ണ് തുറിച്ചു നോക്കുന്നു.ചായം തേച്ച ചുണ്ടും, കഴുത്തു വരെ വെട്ടിയ മുടിയും. ചെറിയ മുഖവുമുള്ള, മെലിഞ്ഞ ഒരു പെണ്ണ്.
പെട്ടന്ന് ഞാൻ കണ്ണ് തുടച്ചു.
"ദാ ഇത് അവിടുന്ന് കിട്ടിയതാ തന്റെ ആണോ???" കുനിഞ്ഞു ജീൻസിന്റെ ബാക്ക് പോക്കറ്റിൽ നിന്ന് എന്റെ പേഴ്‌സ് അവൾ നീട്ടി.അപ്പുറത് റോഡിന്റെ സൈഡിലേക്ക് ചൂണ്ടി അവൾ പറഞ്ഞു.എനിക്ക് ഒന്നും മനസ്സിലായില്ല ബോധം വരാൻ കുറച്ചു ടൈം എടുത്ത പോലെ.
"അതേ ഇത് തന്റെ തന്നെ അല്ലെ..." ഷോൾഡറിൽ ഒന്ന് തട്ടി അവൾ ഒന്നുകൂടെ വിളിച്ചപ്പോ ഞാൻ വേഗം പേഴ്‌സ് വാങ്ങി..
"ഹ്മ്മ്..." ഒരു പുച്ഛം നിറഞ്ഞ ചിരി ചിരിച്ചു അവൾ തിരിഞ്ഞപ്പോ.. കിട്ടിയ സമാധാനത്തിൽ ഞാൻ പേഴ്‌സ് തുറന്നു.. എല്ലാം അതിൽ തന്നെയുണ്ട്.എന്തോ ഭാഗ്യം ഇവിടെകിടന്നു ചാകുമെന്ന കരുതിയത്. ഒരു ടാങ്ക്സ് പറയാൻ നോക്കിയപ്പോഴേക്കും അവൾ കുറച്ചകലെ എത്തിയിരുന്നു. റോഡ് ക്രോസ്സ് ചെയ്യാൻ തുടങ്ങുന്നതിനു മുന്നേ ഒന്ന് തിരിഞ്ഞുനോക്കി കഴുത്തു വരെ വെട്ടിയ മുടി ഒന്നാടിയുലഞ്ഞു.
പോക്കറ്റിൽ ഫോൺ മുരണ്ടു.എടുത്തപ്പോ കണ്ണ് തള്ളി. അജിൻ
"ഹലോ..." ഞാൻ ചാടി കേറി പറഞ്ഞു..
"എടാ അഭി.. ഞാൻ ഇത്തിരി തിരക്കിൽ ആയിരുന്നു.. എന്തൊക്കെ ഉണ്ടട.. സുഖം തന്നെ അല്ലെ.."" അവന്‍റെ സംസാരം കേട്ടപ്പോ സമാധാനം വന്നു.. ഉള്ളിൽ ഒരു വഴി തെളിഞ്ഞതിലുള്ള സന്തോഷവും
" അജിനെ ഞാൻ ബാഗ്ലൂർ ഉണ്ട്.ഇത്തിരി പ്രശ്നത്തിൽ ആടാ.. നീ ഇവിടെ അല്ലെ എന്നെ ഒന്ന് ഹെല്പ് ചെയ്യോ. എനിക്ക് ഇവിടെ ഒന്നും അറീല്ലടാ " ഉള്ളതെല്ലാം ഞാൻ പെട്ടന്ന് വിളമ്പി..
"അതിനെന്താടാ...
💬 Comments
View all comments