Chapter Title : മിഴി 6 [രാമന്‍]
പോലും അനങ്ങിയില്ല.
ഓടി... കാറിന്റെ വെളിച്ചം തെളിഞ്ഞപ്പോ ആരുടേലും കണ്ണിൽ പെടാതെ ഞാൻ ഏതോ കാറിന്‍റെ മറവിലൊളിച്ചു.നീങ്ങിയ വണ്ടിയുടെ മൂളക്കം അകന്നപ്പോ കാറിലേക്ക് ഓടി.കുറേ നേരം ഈ ഇരിപ്പ്.
ഈ നിമിഷം.. ഭൂമിയൊന്ന് തകർന്നു പോയെങ്കിൽ.
ഒന്നും ആലോചിക്കാൻ വയ്യ. മുന്നോട്ടുള്ളത് ഒന്നും കാണാനേ വയ്യ.. ഇനിയും എന്റെ മുന്നിൽ അവൾ വരില്ലേ? ചിരിച്ചു കാണിക്കില്ലേ, സ്നേഹം കാണിക്കില്ലേ..? അതെല്ലാം വിശ്വസിക്കുന്ന പോലെ നിക്കണോ ഞാൻ?.
ഷെറിൻ!! നാലു വർഷം. ഒരു ദയ പോലു മില്ലാതെ ഇല്ലാതെ വിട്ട് പോയില്ലേ?? നാലു വർഷത്തെ ബന്ധം ഒരു ദിവസം കൊണ്ട് അവൾ കാട്ടിത്തന്നു ബീച്ചിൽ മറ്റൊരുത്തനുമായി കെട്ടിപിടിച്ചു നിന്നിട്ട്.എന്നിട്ടും വാലാട്ടുന്ന പട്ടിയെ പോലെ ഞാൻ അവളെ പിന്നാലെ പോയി? അവളുടെ കരുണക്കോ? എച്ചിൽ കിട്ടാൻ. സ്നേഹം കോപ്പ്.
അവൾ ചതിച്ച പോലെ എന്റെ ചെറിയമ്മയും. വാലാട്ടണ്ടേ എനിക്ക്. അവളുടെ എച്ചിലായ സ്നേഹത്തിനു വേണ്ടി. ഏറും, തല്ലും, ചീത്തയും കിട്ടിയാലും, ഇത്തിരി സ്നേഹം കാണിച്ചാൽ ഞാൻ വീണു പോവും..വെറും പട്ടി.
എവിടെയെങ്കിലും പോയങ്ങു ചത്താലോ എന്നുണ്ട്. മുന്നിൽ ഇരുട്ടാണ് ഒന്നും തപ്പി കണ്ടുപിടിക്കാൻ കഴിയുന്നില്ല.
തല പൊക്കി.. കഴുത്തിലൂടെ ഊർന്നു വന്ന വിയർപ്പൊപ്പി. സൈഡിലെ കുപ്പിയെടുത്ത് വെള്ളം വായിലേക്ക് കമഴ്ത്തി. ചൂട് അടങ്ങിയില്ല. വണ്ടി എടുത്തു. പാർക്കിങ്ങിൽ നിന്ന് കര കേറി. വീട്ടിലേക്ക് പോവാം. ശെരിക്കും പോവേണ്ട എന്നുണ്ട്. അവളുടെ അഭിനയം കാണണ്ടി വരും. കോപ്പിലെ സ്നേഹപ്രകടനം.
വണ്ടി കത്തിച്ചു വിട്ടു.വേറെ എവിടേക്കും എനിക്ക് പോവാനില്ല. വീട്ടിലേക്ക് ഓടി കേറി.
"അവളെവിടെ..." ബാക്കിൽ അമ്മ. അവൾ എത്തീട്ടില്ല അപ്പോ. എനിക്ക്
💬 Comments
View all comments