0%

Chapter Title : മിഴി 6 [രാമന്‍]

Author : രാമൻ Read All Parts 27821

മുഖം കൊടുക്കാൻ മടിയായി.ഈ മുഖം കണ്ടാൽ നൂറു ചോദ്യം കാണും.തിരിഞ്ഞു നോക്കിയില്ല..

"അവൾ വരും..." മുന്നിലെ സ്റ്റെപ് കേറി നോക്കാതെ ഞാൻ പറഞ്ഞു. എന്തോ... സങ്കടം വീണ്ടും അടിച്ചു വരുന്നുണ്ട്.. ചുണ്ട് വിറക്കുന്നു. ഇനി അമ്മയുടെ ഒരു ചോദ്യത്തിന് കൂടെ നിന്നാൽ കരഞ്ഞു പോവും.. ചുണ്ട് കടിച്ചു പിടിച്ചു ഞാൻ റൂമിലേക്ക് കേറി വാതിൽ അടച്ചു.പിടി വിട്ടു പോയി. പ്രാന്ത് എടുത്തു. ഒച്ചയില്ലാതെ അലറി.കയ്യിലെയും കാലിലേയും ഞെരമ്പ് മുറുകി. എന്തൊക്കെയോ ചെയ്യണം എന്നുണ്ട്. എല്ലാം അടിച്ചു പൊട്ടിക്കാൻ കൈ തരിച്ചു. അടക്കി നിർത്തി.ബെഡിലേക്ക് വീണു തേങ്ങൽ അടക്കി.

കുന്നോളം സ്നേഹം വാരി തന്നത് കൊല്ലാൻ തന്നെ ആണ്.അല്ലേൽ ഇത്ര കാലം കാണിക്കാത്ത സ്നേഹം അവൾക്കെവിടെ നിന്ന് വന്നു. അതും അനിയൻ എന്ന നിലയിലല്ലാതെ.ഓരോ സംഭവങ്ങൾ മുന്നിലൂടെ ഓടി പോയി... അവൾ എന്റെ ജീവിതത്തിലേക്ക് വന്നത് മുതൽ.

ഷെറിനെയും വിഷ്ണുവിനെയും മാളിൽ വെച്ചു കാണുന്നതിന് മുന്നേ അവൾ എന്തോ എന്നോട് പറഞ്ഞിരുന്നു.. ഇത്രകാലം അവളെ വിഷമിപ്പിച്ചതിന് ഒരു സമ്മാനം തരുന്നുണ്ട് എന്ന്. അപ്പോ അവൾ അറിഞ്ഞു കൊണ്ടാണ് ഇത്രകാലം ഈ നാടകം കളിച്ചത്.സമ്മാനം ഇന്ന് കിട്ടി. ഏറ്റവും നല്ല സമ്മാനം.. കഴിഞ്ഞയാഴച്ച എനിക്കവൾ മുന്നറിയിപ്പ് തന്നില്ലേ? എന്റെ സ്‌നേഹം കാണുമ്പോൾ പേടി ആവുന്നുണ്ടെന്നും, ഒട്ടിയത് പറിച്ചെടുക്കാൻ വലിയ ബുദ്ധിമുട്ട് ആണെന്നും. അവൾക്കറിയാം എന്നെ ഇത് അത്രക്ക് തകർക്കുമെന്ന്. അങ്ങനെ തന്നെ ചെയ്തു.അല്ലേലും ചേച്ചിയുടെ മകനെയൊക്കെ ആരേലും സ്നേഹിക്കോ?. വീണ്ടും ഞാൻ പഴയ അവസ്ഥയിലേക്ക് വന്നു.. വിഷ്ണുവിന്റെ ഭാഷയിൽ.. വിരഹഗാനവും കേട്ട് ഏതോ മൂലയിൽ കേറി ചുരുണ്ടു മോങ്ങുന്നുണ്ടാവും എന്ന്

💬 Comments

View all comments