0%

Chapter Title : മിഴി 6 [രാമന്‍]

Author : രാമൻ Read All Parts 27905

ചിരിയോടെയുള്ള ചോദ്യം. "അഭി..." ഞാൻ പറഞ്ഞു..

".അഭി..  "അവൾ ഒന്ന് കൂടെ പറഞ്ഞു നോക്കിയിട്ട്..എന്തോ ആലോചിച്ചു..

"ഹീർ..." ചോദിക്കുന്നതിനു മുന്നേ അവളുടെ ഉത്തരം..കൈ വീശി കാട്ടി നല്ലൊരു ചിരിയും തന്നു അവൾ പോയപ്പോ... കണ്ടു പിടിച്ച സ്റ്റെപ്  സൈഡിലൂടെ കേറി മുകളിലേക്ക് എത്തി .

അടുത്തു നിന്നും ആ പെൺ രൂപം.. മുഖം എവിടെയോ കണ്ട പോലെ.. ഇത്ര നേരവും അടുത്ത നിന്ന ഹീർ ആണോ അത്‌?? ആലോചിച്ചു പോയി. അല്ല!!. അവൾക്കിത്രക്ക് കൊഴുപ്പില്ല ന്നാലും എവിടെയോ കണ്ടപോലെ.

മെയിൻ സ്വിച്ചിന്റെ മുകളിൽ തിരഞ്ഞു.  താക്കോൽ കിട്ടി. ലോക്ക് തുറന്നു.. വാതിൽ തള്ളാൻ ഇത്തിരി ബുദ്ധിമുട്ട് തോന്നി... തുറക്കുന്നില്ല... ഭലം പിടിച്ചു തുറന്നു..

കണ്ണ് തള്ളി.. ദുർഗന്ധം മൂക്കിലേക്ക് അടിച്ചു കേറി. ഓക്കണം വന്നു..പുറത്തേക്ക് ഓടി.ശ്വാസം വലിച്ചെടുത്തു .അജിനെ മനസിൽ നാല് തെറി പറഞ്ഞു.

വേറെ രക്ഷയില്ല. സഹിച്ചേ മതിയാവൂ  ഉള്ളിലേക്ക് വീണ്ടും കേറി...ചുമരിന്‍റെ തുറന്ന ഓപ്പണിങ്ങിനുള്ളിലൂടെ.. രണ്ടു മൂന്ന് കാക്കകൾ പറന്നു. പുറത്തേക്ക്. മൂക്ക് പൊത്തി ഉള്ളിലെ കാഴ്ച ഒന്നകൂടെ കണ്ടു.നിലത്തു പരന്ന തിന്ന മിക്സ്റ്ററിന്റെ ബാക്കി, പൊട്ടിയ ബിയർ കുപ്പിയുടെ കഷ്ണങ്ങൾ, പുഴു അരിക്കുന്ന കുറേ ഭക്ഷണ പൊതികൾ, സൈഡിലെ ടേബിളിൽ എന്നോ കഴിച്ച പത്രത്തിന്റെ ഉള്ളിൽ എച്ചിലുകൾ,ഒക്കാനം വരുത്തുന്ന മണം, ഒരു മൂലയിൽ നിറയെ തുണി,കടലാസ്.,ചായം തേച്ച ബോർഡുകൾ,ചുമരിൽ മുറുക്കി തുപ്പിയ പോലെ പെയിന്‍റിന്‍റെ അവശിഷ്ടം,കുന്നു കൂട്ടിയ.. തുണികൾക്കിടയിൽ വാൾ വെച്ചതിൽ  ഈച്ച പാറുന്നു, കിച്ച്നിൽ കുന്ന് കൂടിയ, പാത്രങ്ങളും,ചീഞ്ഞളിഞ്ഞ പച്ചക്കറികളും,ഇതിനും നല്ലത് പുറത്തെ അന്തരീക്ഷം ആണെന്ന് തോന്നി. മൂലയിൽ കണ്ട പേനോയിൽ

💬 Comments

View all comments