Chapter Title : മിഴി 6 [രാമന്‍]
കുപ്പി എടുത്ത് മൊത്തത്തിൽ അങ്ങ് ചുറ്റും കമത്തി. മണത്തിന് കുറച്ച് ആശ്വാസം കിട്ടി.
അറിയാതെ പോയി ബാത്റൂമിന്റെ ഡോർ തുറന്നു... വാളുവെച്ചതിന്റെയും..പലതിന്റെയും മിഷ്രണം. ഉപയോഗിച്ച കോണ്ടം.. മൂലയിൽ കൂടി കിടക്കുന്നു.
സഹിക്കാവയ്യാതെ പുറത്തിറങ്ങി കുറേ ഓക്കാണിച്ചു.പുറത്തേക്ക് ഒന്നും വന്നില്ല എന്തേലും വയറിൽ വേണ്ടേ. രണ്ടു തെറി പറയാൻ അജിനെ വിളിച്ചു എടുത്തില്ല ചെറ്റ.
കുറേ നേരം അങ്ങനെ ഇരുന്നു. വിശന്നു തുടങ്ങി. തഴുകിയതിയ കാറ്റിൽ... വെന്ത കോഴിയുടെ മണം.. അപ്പുറത് നിന്ന് എവിടെ നിന്നോ.. കുക്കർ ചൂളം വിളിക്കുന്നു.. സൈക്കിൾ ചവിട്ടുന്നതും. ബെല്ലിന്റെ സൗണ്ടും,അകലെ നിന്നെവിടെനിന്നോ വണ്ടിയുടെ നിർത്താതെ ഉള്ള ഹോൺ മുഴക്കവും ,ചെരിഞ്ഞ മേൽകൂരയുടെ മുകളിൽ നിന്ന് പ്രാവ് കുറുക്കുന്നതും കേട്ടിരുന്നു. എതിരെ റോഡ് കഴിഞ്ഞ അപ്പുറത്തെ ബിൽഡിങ്ങിന്റെ മുകളിലെ പൊടിയും, മാറാലയും പിടിച്ച ബാൽക്കണിയിൽ.. നേരത്തെ കണ്ട സ്വർണ നിറമുള്ള പൂച്ച പതുങ്ങി പോവുന്നത് കണ്ടു.
കണ്ണടച്ചു...
വീട്ടിൽ ഇപ്പൊ എന്തായിരിക്കും സ്ഥിതി.. അമ്മ കരയാവോ.. ഏയ്യ് സന്തോഷിക്കുന്നുണ്ടാവും.. എന്റെ ശല്യമിനിയനിയത്തിയുടെ മേലെയുണ്ടാവില്ലല്ലോ.. ചെറിയമ്മക്കോ?. ഇത്രേം സന്തോഷിച്ച ദിവസങ്ങൾ ഉണ്ടാവില്ല.
ഇത്ര ദിവസം നിറയെ കാളുകൾ ഉണ്ടായിരുന്നു ഇപ്പോഴോ എവിടെ. ഇനി എന്തിനാ അഭിനയിക്കുന്ന എന്ന് തോന്നി കാണും.
ഇപ്പോഴും ഇഷ്ടം ചെറിയമ്മയോട് എനിക്കുണ്ടോ??
ഉണ്ട്... ആ നല്ല ഓർമ്മകൾ തന്ന അനുവനെ. കള്ളമാണെകിൽ കൂടെയും ഞാൻ അത്രക്ക് സന്തോഷിച്ചിട്ടില്ല ഒരിക്കലും ..അത്രയും സ്നേഹം ഒരാളിൽ നിന്നും കിട്ടിയിട്ടും ഇല്ല.
എന്തൊക്കെയായിരുന്നു അവൾ പറഞ്ഞത് പണ്ട് മുതലുള്ള സ്നേഹം കോപ്പ്.മാങ്ങാത്തൊലി.. അപ്പു. ഏത് നായിന്റെ മോനാണത്.റിലേഷനിലായിരുന്നു പോലും.. നിർബന്തിച്ചപ്പോ ചെയ്തു.. എത്ര നല്ല കാരണം.
💬 Comments
View all comments