0%

Chapter Title : മിഴി 6 [രാമന്‍]

Author : രാമൻ Read All Parts 27922

മിണ്ടിയില്ല .ഒന്നും.എന്നാലും കണ്ടാൽ പറയോ കക്കാൻ നടക്കുന്ന സാധനം ആണെന്ന്.

"അതേ താൻ സംസാരിക്കൊന്നുല്ലേ??... ഓഹ് നടു വിട്ടത് വല്ലതാവും ല്ലേ??.പൈസ കയ്യിലുള്ളോർക്ക് എന്തുമാവാലോ?.. എന്താ.......... തേപ്പ് ആണോ?? "  അവളുടെ നിർത്താതെയുള്ള ഈ ആക്കുന്ന ചോദ്യം? പിടിച്ചു.. താഴേക്ക് എറിഞ്ഞാലോ..?

നേരെ ഇരിക്കുന്ന എന്റെ ഇടതു സൈഡിൽ ആണ് അവൾ ചെരിഞ്ഞു കിടക്കുന്നത്. വലതു വശത്തുള്ള തുറന്ന ഡോറിന് പുരത്തേക്ക് നോക്കി നിന്ന ഞാൻ. സംസാരം നിന്നപ്പോ വെറുതെ ഒന്ന് നോക്കിപ്പോയവളെ. കണ്ണ് തുറന്നു തുറിച്ചു നോക്കുന്നു.

ഓഹ്ഹ് വല്ലാത്ത കഷ്ടം തന്നെ.. ഞാൻ തല ചൊറിഞ്ഞു എഴുന്നേറ്റു പുറത്തേക്ക് നടന്നു..

"സ്ത്രീ വിരോധി ആയി കാണും ല്ലെ തേപ്പ് കിട്ടിയൊണ്ട്..."  ബാക്കിൽ നിന്നും കുണുങ്ങി കൊണ്ട് അവൾ വിളിച്ചുപറഞ്ഞു.. എനിക്കങ്ങു ഇഷ്ടപ്പെടുന്നില്ല അവളുടെ സംസാരം. മിണ്ടാതെ നിക്കുന്നത് ആണ് നല്ലത്. അല്ലേൽ തലയിൽ കേറിയാലോ? പുറത്തേക്ക് ഇറങ്ങി താഴെ പോവുന്ന.. ആളുകളെയും, കളിക്കുന്ന ചെറിയ കുട്ടികളെയും നോക്കി.വരണ്ട ചൂടുള്ള കാറ്റ് മെല്ലെ... മെല്ലെ തളർത്തുന്നു. റൂമിന്റെ ഉള്ളിൽ നിന്നും മൂളി പാട്ട്. അവളാണ് കള്ളി..

ഈശ്വര ഇനിയും വല്ലതും എടുത്ത് പോവ്വോ??.. ഫോണും, പേഴ്സുമൊക്കെ ഉള്ളിലാണ്.സൈഡിലേക്ക് മാറി തുറന്ന ഡോറിന്റെ മുന്നിൽ നിന്നപ്പോ ഉള്ളിൽ അവൾ സോഫിൽ കിടന്നു ഫോണിൽ കളിക്കാണ്. കൂടെ മൂളി പാട്ട്.

തല മെല്ലെ ചെരിച്ച ഞാൻ വരച്ച ചിത്രത്തിൽ ഒന്ന് നോക്കി.. ഞെട്ടി!!.. ഈ മുഖം ഇത് ഉള്ളിൽ കിടക്കുന്ന സാധനം തന്നെയാണ്.അവളെ നോക്കി ഉറപ്പ് വരുത്തി.. അതേ അവൾ തന്നെ.. ശ്ശേ.. നാട്ടുകാരെ കാണിക്കാൻ.. താഴെക്കൂടെ പോവുന്ന

💬 Comments

View all comments