0%

Chapter Title : മിഴി 6 [രാമന്‍]

Author : രാമൻ Read All Parts 27923

ഏത് ഒരുത്തനും ഇത് കാണാം.. ചെറിയ കുട്ടികൾക്ക് പോലും.

"തുറിച്ചു നോക്കണ്ട അത് ഞാന്തന്നെ..."  ഉള്ളിൽ നിന്നും കമന്റ്‌ വന്നു.. ഇപ്പൊ എന്റെ മുഖത്തു അറിയാതെ ഒരു ചിരി വന്നോ. കണ്ടു കാണും. അവളും മുഴുവൻ പല്ല് കാട്ടി രണ്ടു കണ്ണും ഇറുക്കി ഒന്ന് ചിരിച്ചു.

ഉള്ളിലേക്ക് കേറി.. എന്റെ ഫോൺ എടുത്തു കീശയിൽ ഇട്ടു.ഇവളെങ്ങാനും കൊണ്ടുപോയാലോ

"ഡോ ഞാൻ ഇവിടുന്ന് കാക്കാനൊന്നും പോണില്ല.. തന്റെ ഒന്നും എനിക്ക് വേണോന്നുമില്ലാ "  ഇവളിങ്ങനെ സംസാരിച്ച കൊണ്ടിരിക്കുന്നത് എന്തിനാണ് ന്ന് മനസ്സിലാവുന്നില്ല..

"ഒന്നു മിണ്ടാതിരിക്കാൻ പറ്റോ..." ഇത്തിരി ദേഷ്യം വന്നു.. കൈ കൂപ്പി ഞാൻ പറഞ്ഞപ്പോ... അവൾ സോഫയിൽ കാലുനീട്ടി ഇരുന്നു

"ഞാൻ പറഞ്ഞത് തന്നെ .സ്ത്രീ വിരോധി ആവും ല്ലെ.. തേപ്പ് കിട്ടിയാൽ അങ്ങനെ ഒക്കെ ആണ്.. എവിടെ..... രണ്ടു ദിവസം കാണും. പിന്നെയും വലുപ്പൊക്കി മണപ്പിച്ചു നടക്കും "  വീണ്ടും തുടങ്ങി അവളുടെ ചെലക്കൽ. ചോര തിളച്ചു തുടങ്ങി.

"ഞാന്തേപ്പ് കിട്ടി വന്നതാന്ന് നിനക്കെങ്ങനെയറിയാം.. കൂടുതൽ ചിലച്ചാ ഞാനെടുത്ത് താഴെ ഇടും.." സഹിക്കുന്നതിലും പരിധി ഇല്ലേ

"ഓഹ് ഓഹ്.. എന്നാ എടുത്ത് താഴെ ഇട്..കാണട്ടെ.. "അവൾ എഴുന്നേറ്റു.. മുന്നോട്ട് എന്റെ നേരെ വന്നു.പേടി ഒന്നും അതിന്റെ മേലെ കൂടെ പോവില്ലെന്ന് തോന്നി.. പെട്ടന്ന് സ്റ്റെപ് കേറി വരുന്നത് കേട്ടു...

അവൾ അടങ്ങി.പുച്ഛചിരി.

"നീവല്ല്യ കൊമ്പത്തെ വീട്ടിൽ ആണെന്ന് ഒക്കെ പറഞ്ഞല്ലോ അജിൻ.. പിന്നെ തേപ്പ് കിട്ടിയത് കണ്ടാൽ അറിയില്ലേ? "അടങ്ങിയ അവളെന്റെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു..

വാതിൽക്കൽ ചിരിയോടെ ഹീർ ...കയ്യിൽ  അടച്ചു വെച്ച

💬 Comments

View all comments