0%

Chapter Title : മിഴി 6 [രാമന്‍]

Author : രാമൻ Read All Parts 27924

പാത്രങ്ങൾ.  എന്നെ കണ്ടു അവൾ കണ്ണ് തള്ളി ചിരിച്ചു.പിന്നെ മറ്റവളെയും. മുകളിലേക്ക് ഒന്നുല്ലന്ന കാര്യം മറന്നു പോയി. ബാഗിലെ ഷർട്ട്‌ എടുത്തിട്ടു.

"അയ്യോ ഇത്രേം കൊണ്ടൊന്നോ.. ചേട്ടൻ സ്ത്രീ വിരുദ്ധൻ ആണ്.. ഇതൊക്കെ കഴിക്കോ ആവോ.. സ്ത്രീ ഉണ്ടാക്കിയത് ആണേ?"വീണ്ടും അവളുടെ ആക്കൽ..ഹീർ ശ്രദ്ധിച്ചു ഞങ്ങളെ രണ്ടു പേരെയും നോക്കി.. അവൾക്ക് മുഴുവൻ മനസ്സിലാവാതെ ചിരിച്ചു..

വയറു കത്തുന്നുണ്ട്. കുറച്ചു മുന്നേ കഴിച്ച ഒരാപ്പിളിന്റെ ബലം ഒക്കെ പോയി. ഇവൾ വന്നത് മുതലെന്നെ കൊട്ടലാണല്ലോ.. ഹീറിന്റെ കയ്യിലെ പാത്രം വാങ്ങി ടേബിളിൽ വച്ചു.. മടക്കിയ നോട്ടുകൾ അവൾ ഹീറിനു കൊടുത്തു.. എന്നെ ഒന്ന് നോക്കിയിട്ട് അവൾ പോയി..

"വാടോ ഇനി പട്ടിണി ഒന്നും കിടക്കേണ്ട... നീ സ്ത്രീ വിരുദ്ധൻ ആണേലേ ഞാൻ പുരുഷവിരോധി ആണ്..അതോണ്ട് ഇതൊക്കെ ചെറിയ താമാശ ആയി എടുത്താൽ മതി." അവളുടെ നിർത്താതെ ഉള്ള സംസാരം. മനസ്സ് മൊത്തം ബ്ലാങ്ക് ആണ്.. അറിയാത്ത സ്ഥലം ആളുകൾ.. നെഞ്ചിലെ നീറ്റൽ. അതോണ്ട് തന്നെ എന്തൊക്കെ ചെയ്യണം ചെയ്യണ്ട എന്നൊന്നും ആലോചിക്കാന്‍ പോലും കഴിയണില്ല.

അവൾ തന്നെ വിളമ്പി തന്നു. എന്തോ റൈസ്.. കോഴി കറി.സാലഡ്. കഴിക്കുമ്പോ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.. ഹീറിന്റെ അച്ഛന് മലയാളി.അമ്മ ബംഗാളിയും..അതാ അവൾ തപ്പി തടഞ്ഞു മലയാളം പറയുന്നത് എന്നും. കഴിച്ചു കഴിഞ്ഞു വിയർത്തു... അവൾ നുള്ളി നുള്ളി എന്തൊക്കെയോ കാട്ടി എഴുന്നേറ്റു..

"താൻ തന്റെ പേരെങ്കിലും പറയോ..?"

എല്ലാം കഴിഞ്ഞു സോഫയിൽ ചെരിഞ്ഞപ്പോ അവളുടെ ചോദ്യം.ഭക്ഷണം കഴിഞ്ഞപ്പോ എന്റെ പ്രാന്ത് മാറി എന്ന് തോന്നി.. അല്ലേൽ അവളോട് എന്തോ ടച്ച്‌

💬 Comments

View all comments