0%

Chapter Title : മിഴി 6 [രാമന്‍]

Author : രാമൻ Read All Parts 27926

ഐറ.. ബാക്കിലേക്ക് കൈ നീട്ടി ടി ഷർട്ട്‌ വലിച്ചു താഴ്ത്തി ചന്തി മറച്ചു..

"ഓ അപ്പൊ ബോധം ഉണ്ടല്ലേ തമ്പ്രാട്ടിക്ക്.." അവന് അവളോട് ചോദിച്ചു.

"നീ പോടാ നാറി...."തിരിച്ചു മറുപടി..

"കണ്ടില്ലേ ഇതാണ് സാധനം..." അജിൻ മുഖം ചുളിച്ചു പറഞ്ഞു.

സൈഡിലെ ബെഡിലേക്ക് ഇരുന്നു.. അവന് പതിയെ കാര്യങ്ങൾ ഒക്കെ ചോദിച്ചു. എവിടെയും തൊടാതെ കാര്യം അവതരിപ്പിച്ചു.. വീട്ടിൽ നിന്ന് പുറത്ത് ആക്കിയെന്നും, തേപ്പ് കിട്ടിയെന്നും.ആരാണെന്നോ? എന്തിനാണെന്നോ അവന് ചോദിച്ചില്ല. തേപ്പ് ഷെറിന്റെ കയിൽ നിന്നാണെന്ന് അവന്‍ കരുതിക്കാണും.നല്ലത്... വിങ്ങൽ പുറത്തേക്ക് എറിയണ്ടല്ലോ..കീശയിൽ തിരുകിയ ചുരുട്ട് എടുത്ത് അവന് കത്തിച്ചു.മത്ത് കേറുന്നൊരു മണം.

രണ്ടു വലി വലിച്ചു അവന് എന്റെ നേരെ നീട്ടി.. അറിയില്ല ആദ്യമായിട്ടാണ് ആണ്. ചുണ്ടിൽ ചേർത്ത് ഉള്ളിലേക്ക് ആഞ്ഞു വലിച്ചു... തൊണ്ടയിലും മൂക്കിലൂടെയും തീ ഇറങ്ങി.. ചുമച്ചു. തല ഒന്ന് കുടഞ്ഞു.. സോഫയിൽ കിടന്ന ഐറ തലപൊക്കി എന്നെ നോക്കി.. അജിൻ ചിരിച്ചു.. എന്റെ കയ്യിൽ നിന്ന് വാങ്ങി അവന് വലിച്ചു. സുഖമുള്ളൊരു ലഹരി. മൂളുന്ന കാറ്റിൽ ലയിച്ചു ഞാൻ പറക്കുന്നപോലെ തോന്നി.. അജിൻ വീണ്ടും നീട്ടി.. ഇത്തവണ വാങ്ങിയില്ല ഒന്ന് വലിച്ചതെ മതിയായി.

കണ്ണ് മെല്ലെ അടച്ചു... വീട്ടിലെ എന്റെ റൂമിൽ കിടക്കുന്ന പോലെ തോന്നി, പുറത്തു നല്ല മഴ, ഇരുണ്ട അന്തരീക്ഷത്തിൽ.. തണുപ്പ് കുത്തി കുത്തി ഉള്ളിലേക്ക് അടിച്ചു കയറുന്നു.. ജനൽ പാതി തുറന്നതാണ്.. ജനൽ പടിയില് ആരോ ഇരിക്കുന്നുണ്ട്. ഞാൻ മുന്നോട്ടഞ്ഞു ആ തോളിൽ തൊട്ടു.. പുറത്തേക്ക് നോക്കി നിന്ന ആ തല തിരിഞ്ഞു... അനു.. ചെറിയ കുറുമ്പിൽ

💬 Comments

View all comments