0%

Chapter Title : മിഴി 6 [രാമന്‍]

Author : രാമൻ Read All Parts 27944

അവൾ എന്നെ നോക്കി..

"തണുക്കുന്നെടാ കൊരങ്ങാ??" ആ കൈ നീട്ടി അവൾ കൊഞ്ചി...

"അയ്യേ ഇത്ര വല്യ പെണ്ണായില്ലേ?? ഒന്നുല്ലേലും ന്റെ ചെറിയമ്മ അല്ലെ നീ പെണ്ണെ..."

"പോടാ... പൊട്ടാ...." അവൾ മുന്നോട്ട് കൊണ്ടുവന്ന എന്റെ മുഖം പിടിച്ചുന്തി പറഞ്ഞു ചിരിച്ചു..

"അഭീ..." ചെറിയമ്മ വീണ്ടും വിളിച്ചു..

"ഹ്മ്മ്.."

"അഭീ........." ശബ്‌ദം മാറി.. എന്റെ ചുണ്ടിലെ ചിരി പോയി. കണ്ണുതുറന്നു... മുന്നിൽ ഡ്രസ്സ്‌ മാറി ഐറ..സ്വപ്നംആയിരുന്നോ??നാശം പിടിക്കാൻ നശിച്ചവളെ എന്തിന് കാണണം..ഐറ മുന്നിൽ നിന്ന് എന്നെ സൂക്ഷിച്ചു നോക്കി.

"കണ്ട സാധനം ഒന്നും വലിക്കാൻ നിക്കണ്ട ചെക്കാ.... ഇവന് പലതും തരും.." അവള്‍ കല്പ്പിച്ചു... ബാത്‌റൂമിൽ നിന്ന് ഇറങ്ങി അജിൻ.. അവളെ തല്ലുന്ന പോലെ പിറകിൽ നിന്ന് കാട്ടി...

"ഞാൻ പോവ്വാ....."പറഞ്ഞു അവൾ പോയി.

വൈകിട്ട് ചുവന്ന മാനം നോക്കി ഞാനും അജിനും നടന്നു. സ്ട്രീറ്റ്റിൽ കൂടെ. എല്ലാം ഒന്ന് മറക്കാൻ നല്ലതാണെന്ന് തോന്നി. പിന്നെ അവന്റെ ക്ലബ്ബിലേക്ക്... മുഴുവൻ കളർ വാരി തേച്ച ഒരു ബിൽഡിങ്ങിന്റെ മുകളിൽ.. ഡ്രംസും, ഗിറ്റാറും. മുഴങ്ങുന്ന അന്തരീക്ഷത്തിലേക്ക് നടന്നു കേറി. അജിന്റെ വരകൾ മൂലകളിൽ... ഗിറ്റാർ താളം ഇട്ടുകൊണ്ട്.. ജസ്റ്റിൻ.. എന്നെ പോലെ ബി ടെക്കുകാരൻ.. ഡ്രംസിൽ- അർജുൻ, പാടാൻ റെഡി ആയി- ശരത്തേട്ടൻ. മുടി നീട്ടി വളർത്തിയ കാർത്തിക്-എഴുത്തുകാരൻ. അജിൻ എല്ലാരേയും പരിചയപ്പെടുത്തി.. താളം മൊത്തം നിന്നു.. ഒരു തരം നിശബ്ദതയില്‍ അജിന്‍ എന്നെ പരിചയപ്പെടുത്തി.

"ഇത് അക്ഷയ്... അഭി എന്നാണ് വിളിക്കൽ.. ബി ടെക്.. എന്റെ ക്ലാസ്സ്‌ മേറ്റ്‌.. പിന്നെ " അവന് എന്റെ മുഖത്തേക്ക് നോക്കി,

💬 Comments

View all comments