0%

Chapter Title : മിഴി 6 [രാമന്‍]

Author : രാമൻ Read All Parts 27956

എന്താന്നുള്ള എന്റെ ചോദ്യം മുഖത്തു ഉണ്ടായിരുന്നു..

" ഒരു തേപ്പ്. ഇത്തിരി പ്രശ്നങ്ങൾ " അജിനവരോട് പറഞ്ഞു.. ഞാൻ എല്ലാർക്കും ഒരു ചിരി കൊടുത്തു.. മൂടി വെച്ചിട്ട് എന്താ കാര്യം.അറിയട്ടെ.

വന്നപ്പോ ഇത്തിരി സംശയം തോന്നിയ അവരെ കൂടുതൽ അടുത്തപ്പോ വല്ലാണ്ട് ഇഷ്ടപ്പെട്ടു..

എല്ലാം തുറന്നു പറയുന്ന ഒരു കൂട്ടം.. മദ്യം വിളമ്പി.. ആദ്യമായി കഴിച്ചു. ശരത്തേട്ടന്റെ പാട്ട്. കൂടെ പാടി... തല പെരുത്തു. ഓർമ്മകൾ മെല്ലെ തല പൊക്കി... കണ്ണ് നിറഞ്ഞോ. എല്ലാരുംകൂടെ എന്നെ നോക്കുന്നു.. അജിൻ എന്തോ കത്തിച്ചു... ആ മണം.. സ്പെഷ്യൽ സാധനം ആണ് മോനേ നിന്റെ വിഷമം എല്ലാം തീരട്ടെ... കാർത്തിക് ഇടയിൽ പറഞ്ഞു. വലിച്ചു. നീണ്ട ഇടവേളക്ക് ശേഷം.. എല്ലാം മറന്നു ഒന്ന് ഉറങ്ങി എപ്പോഴോ എഴുന്നേറ്റ്... കാറിൽ കേറി അജിന്റെ റൂമിലെത്തി ബെഡിൽ കിടന്നത് ഓർമയുണ്ട്..ചാത്തപോലെ വീണ്ടും ഉറങ്ങി..

രാവിലെ പണി പെട്ടെഴുന്നേറ്റു.. അജിനുണ്ടാക്കിയ ചായയും കുടിച്ച അവന്‍റെ കൂടെയിറങ്ങി.അഞ്ചു നില ബിൽഡിംഗ്‌, കമ്പി കെട്ടിയതും, സ്പേസിങ്ങും എല്ലാം പോയി നോക്കി. ഓഫീസിൽ റിപ്പോർട്ട്‌ ചെയ്തു.പിന്നെ അവിടെയും ഇവിടെയും തെണ്ടി.. മടുത്തു. ഉച്ചക്ക് ശരത്തേട്ടന്‍റെ വീട്ടിൽ പോയി വെട്ടി വിഴുങ്ങി. നേരെ അജിന്റെ റൂമിലേക്ക്.ഉറക്കം . ഐറ പിന്നെ വന്നില്ല. വൈകിട്ട് ക്ലബ്ബിൽ. എന്തൊക്കെയോ കുടിച്ചു. വലിച്ചു... ബോധം പോയി.. അവിടെ തന്നെ കിടന്നു..

അതൊരു പതിവായി. ദിവസങ്ങള്‍ പോയി .ഇടക്ക് ബോധമുള്ളപ്പോ എന്തെങ്കിലുമൊക്കെ മനസ്സിൽ വരും, അമ്മയെ കാണാൻ തോന്നും, എന്റെ മുറിയിലെ തണുപ്പും മണവും ആസ്വദിക്കാൻ തോന്നും.അചന്‍റെ ചിരി കാണും. ചെറിയമ്മയുടെ മുഖം മിന്നി മായും...

💬 Comments

View all comments