Chapter Title : മിഴി 6 [രാമന്‍]
ഇല്ലാതായി.
ബോധം തെളിഞ്ഞ ഒരുച്ചസമയത്ത്.ബാൽക്കാണിയിൽ തലപെരിപ്പോടെ നിന്നു.. അജിൻ മീറ്റിങ്ങിണ് പോയതാണു. വലിക്കാനൊന്നുമില്ല. ആകെയൊരശ്വസ്ഥത. ഒന്ന് രണ്ടു മിനുട്ട് കഴിഞ്ഞു ഉള്ളിലേക്ക് വലിയാൻ നോക്കിയപ്പോ ബൈക്കിന്റെ മുരളുന്ന ശബ്‌ദം.. ഒന്നല്ല മൂന്ന് ബൈക്ക്.. താഴെ നിന്ന്.. കുറച്ചു ചെക്കന്മാർ.സൈഡിൽ നിന്ന് സ്റ്റെപ്പ് ചവിട്ടി പൊളിച്ചു ആരോ വരുന്നു .. ഈ സമയത്ത് ആരാണ്?.. കരയുന്ന പോലെ തോന്നി, കിതക്കുന്നുണ്ട്.. ശബ്‌ദം അടുത്തേക്ക് വന്നു.. ഹീർ!!!
ഓടി വന്നു. അതേ കരയാണ്.. എന്താണെന്ന് ചോദിക്കുന്നതിനു മുന്നേ എന്നെ കെട്ടി പിടിച്ചു. അർത്തലച്ചു കരഞ്ഞു..
"ഹീർ ഡോ... എന്താ എന്താ പറ്റിയെ?"... ഒട്ടിച്ചേർന്നു കരയുന്ന അവള്‍ മുഖം തരാതെ നിന്നപ്പോ തന്നെ താഴെ വീണ്ടും വണ്ടി റേസ് ആയി...
"ഹേയ് ഹീർ....."വണ്ടിയിലെ ചെക്കന്മാർ മുകളിലേക്ക് നോക്കി വിളിച്ചു. ഹീറിന്‍റെ കൈ മുറുകുന്നത് അറിഞ്ഞപ്പോ തന്നെ പേടിച്ചെന്ന് തോന്നി. നായ്ക്കൾക്ക് എന്താന്ന്.. അവർ വണ്ടി തിരിച്ചു. അർത്തുകൊണ്ട് വണ്ടി വിട്ടു.. പാവം ഹീർ.. ഞാൻ ആ പുറത്ത് മെല്ലെ തഴുകി..
"സാരല്ലടോ.. അവർ പോയി.. ഇങ്ങനെ ഒക്കെ പേടിക്കണോ ധൈര്യമായി നിക്കണ്ടേ?? "... ഒരുപാട് ഓടി എന്ന് തോന്നുന്നു അവൾ നല്ലപോലെ കിതച്ചു.. പൊട്ടി പൊട്ടി കരച്ചിൽ വീണ്ടും.താഴെ പലരും നോക്കാൻ തുടങ്ങി.. വേറെ സ്ഥലം ആണ് തല്ല് കിട്ടുന്ന പരിവാടി..
"ഹീർ..." ഇത്തവണ ഞാൻ ഇത്തിരി ബലം പിടിച്ചു.എന്നിൽ നിന്ന് അകന്നപ്പോ അവൾ മുഖം തുടച്ചു കൊണ്ട് തലപൊക്കാതെ നിന്നു.
"ചെറിയ കുട്ടികളെ പോലെ ആവല്ലേ ഹീർ..." ഞാൻ താടിയിൽ പിടിച്ചു ആ മുഖം ഒന്ന് പൊക്കി...
നിറഞ്ഞ ആ
💬 Comments
View all comments