Chapter Title : മിഴി 6 [രാമന്‍]
കണ്ണിൽ നിന്ന് വെള്ളം ഒഴുകി കവിൾ നനഞ്ഞു.. പക്ഷെ നെഞ്ചിൽ ഒരു പിടച്ചിൽ വന്നു... മുഖത്തു നാലു വിരലിന്റെ പാടുകൾ.... ചുവന്നു തുടുത്തു നിൽക്കുന്നു.. ചുണ്ട് പൊട്ടി കല്ലിച്ച ചോര... പതിയെ ഞാൻ ആ മുഖത്തു കൂടെ വിരൽ ഓടിച്ചപ്പോ.. ഹീർ വീണ്ടും കരഞ്ഞു...
നെഞ്ചിടിപ്പ് കൂടി.രക്തം തിളച്ചു.. പാവം തോന്നി..
"അടിച്ചോ അവർ..." അത്രേ ചോദിക്കാൻ കഴിഞ്ഞുള്ളു... ആ വാടിയ മുഖം വീണ്ടും വല്ലാതായി .അജിൻ ഒരു ബൈക്കിൽ വന്നു താഴെ നിർത്തി. അവന് സ്റ്റെപ്പിലേക്ക് അടുത്തപ്പോ തന്നെ ഞാൻ ഹീറിന്റെ കൈ പിടിച്ചു വലിച്ചു.മനസ്സില്‍ ഒരു കാട്ടാളന്‍ ഉണര്‍ന്ന തോന്നല്‍
"വാ...." അനുസരണയോടെ അവൾ വന്നു.. കേറി വരുന്ന അജിൻ കണ്ടു..
" ന്താടാ.. “എന്റെ മുഖം മാറിയത് അവന് കണ്ടു കാണും... "ഹീർ..." കരയുന്ന ഹീറിനെ നോക്കി അവന്‍ ആവലാതിപെട്ടു..
"അജിനെ വെറുതെ വിടരുത് ടാ..." ഞാൻ തറപ്പിച്ചു പറഞ്ഞു. അവന് എന്തെന്നറിയാതെ നിൽക്കാണ്..
"ആര്??... ഹീർ ന്താ സംഭവം..."
"ടാ... നാലഞ്ചവന്മാർ വന്നു.. ഇവളെ തല്ലി. നീയാ മുഖം നോക്ക്...എന്തും അങ്ങ് ചെയ്യാം എന്നാണോ??? " ചാടി ഞാൻ ബൈക്കിൽ കേറി...
"ടാ അഭി... നീ ഇങ്ങനെ ചാടി ഒന്നും ചെയ്യല്ലേ.. ഇത് നാട്ടിലെ പോലെ അല്ല!!"
" നിനക്ക് പേടി ആണേൽ നിന്നോ. ആ നായിക്കൾക്ക് ഒന്നെങ്കിലും കൊടുക്കാതെ, ഒന്നുല്ലേള്ളും തിന്നാൻ കൊടുത്തരുന്നില്ലേടാ ഇവൾ " ഞാൻ അജിനോട് ഒച്ചയിട്ടു.. അവന് തലക്ക് കൈ കൊടുത്തു.
"ഹീർ നിനക്ക് അവരെവിടെയാണെന്നറിയോ..?? " ദേഷ്യം പിടിച്ചാണ് ഞാൻ ചോദിച്ചത്... അവൾക്ക് പെട്ടന്ന്
💬 Comments
View all comments