Chapter Title : മിഴി 6 [രാമന്‍]
മുന്നിലെ കസേര അടുത്തു ഞാൻ സൈഡിലെ ഒരുത്തന്റെ മേത്തേക്ക് എറിഞ്ഞു.അവന്‍ മാറാന്‍ നോക്കിയെങ്കിലും അതവന്‍റെ കാലില്‍ വീണു .മുന്നിലെ ഡെസ്കിലേക്ക് ചാടി കേറി ഞാന്‍ താഴെ നിൽക്കുന്ന ഹീറിനെ തല്ലിയവന്റെ മേത്തേക്ക് ചാടി. അവന് നിലത്തേക്ക് വീണു തല നിലത്ത് അടിച്ചു.പിടക്കുന്ന അവന്റെ വയറിന്റെ മുകളിൽ കേറി ഇരുന്ന് മുഷ്ടി ചുരുട്ടി കൊടുത്തു.. കവിളിൽ ആദ്യത്തെ ഒന്ന്."ഹാ... " അവന്റെ ചുണ്ട് പൊട്ടി കാറി.
രണ്ടാമത് ഒന്നുകൂടെ ഞാൻ കൈ പിറകിലേക്ക് എടുത്ത് കവിൾ നോക്കി ആഞ്ഞു.ഷിർട്ടിന്റെ കോളറിൽ പിടി വീണു.. പിറകിൽ നിന്ന് ഒരുത്തന്‍ വലിച്ചു. കൈ അവന്റെ മുഖത്തു കൊള്ളാതെ പോയി.
നിലത്തേക്ക് ഞാൻ മറഞ്ഞു.ചവിട്ടാന്‍ നോക്കിയ നാറിയുടെ നേരെ തിരിഞ്ഞു അവന്റെ കാലിൽ പിടിച്ചു വലിച്ചു.സൈഡിലെ അലമാരയുടെ മുകളിലേക്ക് അവന് ചെരിഞ്ഞു.മുകളിൽ നിന്ന് എവിടെ നിന്നോ ഒരു ഗ്ലാസ് നിലത്തേക്ക് വീണു പൊട്ടി ചിതറി.കണ്ണട വെച്ച തറ്റിയന്‍ എഴുന്നേല്‍ക്കാന്‍ ആഞ്ഞപ്പോ, ഞാൻ കൈ കുത്തി എഴുന്നേറ്റു... ഉള്ളൻകൈ തൊലി കീറി ഗ്ലാസ് ചില്ലിന്റെ ഒരു കഷ്ണം ആഴ്ന്നു.. "ഹാ........" അറിയാതെ വായിൽ നിന്ന് വന്നു പോയി.ഉള്ളൻകൈയ്യിൽ ചോര. തറച്ച ചില്ല് എങ്ങനെയോ വലിച്ചൂരി...എറിഞ്ഞു.
മുട്ടിങ്കാലിൽ നിന്നു. ശ്വാസം വലിച്ചെടുത്തു ചുറ്റും നോക്കി .ആദ്യം അടി കിട്ടി ബാലൻസ് പോയവൻ തടിയന്‍ തുറിച്ചു നോക്കി. കസേര എടുത്ത് എറിഞ്ഞു കാലിൽ കൊണ്ടവൻ..മുട്ടുഴിഞ്ഞു കലിപ്പോടെ നോക്കി. ഹീറിനെ തല്ലിയവൻ ചുണ്ടിലെ ചോര ഒപ്പി.. എന്നെ പിടിച്ചു വലിച്ചവൻ തൊട്ടു സൈഡിൽ.എനിക്ക് കലിപ്പടങ്ങിയില്ല. അവന് കൊണ്ടത് പോരാ.. ഒന്നുകൂടെ കൊടുത്തില്ലെങ്കിൽ...??
മുന്നോട്ട് ആഞ്ഞു. സൈഡിലുള്ളവൻ കൈ നീട്ടി
💬 Comments
View all comments