0%

Chapter Title : മിഴി 6 [രാമന്‍]

Author : രാമൻ Read All Parts 28007

പിടിക്കുന്നതിന് മുന്നേ..അവളെ തള്ളിയവന്റെ കവിളിൽ ഒന്ന് കൂടെ തല്ലി.അവന്‍ മുഖം പൊത്തി. സൈഡിൽ നിന്നും മൂന്നെണ്ണം കൂടെ കൈ പിടിച്ചു ഒറ്റ വലി .ഞാൻ സൈഡിലെ ചുമരിലേക്ക് തെറിച്ചു.

കണ്ണട വെച്ച തടിയൻ വയറ്റിൽ കുത്തി.. "ഹാ...." വായയിൽ കൂടെ മൂളൽ വന്നു ... കണ്ണ് തള്ളി പോയി..ശ്വാസം ഒന്ന് നിന്ന പോലെ... പിടഞ്ഞു... കാലുപൊക്കി അവന്റെ നെഞ്ചിൽ ചവിട്ടി.. അവന്‍ കുലുങ്ങിയില്ല. പിടിച്ചു വെച്ച രണ്ടെണ്ണത്തിന്റെ കയ്യിൽ നിന്നും കുതറി... മോന്തക്ക് ഒരടി കിട്ടി.. തൊലി പൊള്ളി പോയി.പല്ല് കടിച്ചു സഹിച്ചു.തടിയൻ ഒന്ന് കൂടെ ചവിട്ടി നാബിക്ക്... ചുമരിലേക്ക് അടിച്ചു ഞാൻ വീണു.. അനങ്ങാൻ വയ്യ തരിച്ചു പോയി.

നാലെണ്ണം കൂടെ എന്നെ സൂക്ഷിച്ചു നോക്കി.. ഒന്ന് അനങ്ങി കിട്ടിയാൽ ഒന്ന് കൂടെ തല്ലാൻ ആവും.. കൊടുക്കണം ആ തടിയനു. കിതപ്പ് ഒന്ന് അടങ്ങട്ടെ.. നെഞ്ചും വയറും കൊളത്തിപിടിക്കുന്നു... ശ്വാസം വലിച്ചു വിട്ടുകൊണ്ട് ഞാൻ വയറിൽ അമർത്തിഅലറി.. പെട്ടന്ന് വാതിലിൽ ചവിട്ട്.. രണ്ടു ചവിട്ട് കൊണ്ട് വാതിൽ തുറന്നു പോന്നു. അജിൻ, അർജുൻ, ജസ്റ്റിൻ, കാർത്തിക്... ഓടി കേറി... പിന്നെ രണ്ടു ആർക്കൽ കേട്ടു.. മോന്ത പൊളിയുന്ന ശബ്‌ദം.  ഞാൻ നിലത്തു നീണ്ടു കിടന്നു... മരത്തിന്റെ കസേര.. എറിഞ്ഞത് ആർക്കും കൊള്ളാതെ.. ചുമരിൽ തട്ടി നിലത്തു വീണു പൊട്ടി...

അഞ്ചു മിനിറ്റ്.. മലന്നു കിടക്കുന്ന എന്റെ മുകളിൽ സ്വന്തം കവിള്‍ തടവി കൊണ്ട് അജിൻ.

"എഴുന്നേക്കെടാ തെണ്ടി..." അവന് കാറി... എനിക്ക് ചിരി വന്നു എന്തായിപ്പോ ഇവിടെ കാട്ടിയത്.അജിന്റെ കൈയും പിടിച്ചു എഴുന്നേറ്റു... കാർത്തിക് കസേരയിൽ

💬 Comments

View all comments