Chapter Title : മിഴി 6 [രാമന്‍]
ഇരിക്കുന്ന തെണ്ടി തല മാറ്റി.. ഒരു നിമിഷം കൊണ്ട് എല്ലാം നടന്നു.. അടി പൊട്ടി എന്റെ മോന്തക്ക്.
"അടിപൊളി... വാ പോവാം..." ജസ്റ്റിൻ കൂകി വിളിച്ചു... പറഞ്ഞു.. പൊള്ളിയ കവിൾ ഉഴിഞ്ഞു കൊണ്ട്.. ഞാൻ ഹീറിനെ നോക്കി... പേടിച്ചു പോയി പെണ്ണ്.. വാ പൊത്തി നിക്കണ കണ്ടപ്പോ ഇപ്പൊ കരയും എന്ന് തോന്നി.. വേണ്ടായിരുന്നു.വെറുതെ കുറേ മാസ് ഇട്ടു..
അടി കിട്ടിയ നാറികൾ നോക്കാതെ പതുങ്ങി ചിരിക്കണത് കണ്ടു..
നാണം കെട്ടു.
"സബാഷ്... പോവല്ലേ?? " കിട്ടേണ്ടത് വേണ്ട സ്ഥലത്ത് നിന്ന് തന്നെ കിട്ടിയപ്പോ നല്ല സന്തോഷം.. അവളെ നോക്കി ഒന്ന് ചിരിച്ചു ചോദിച്ചപ്പോഴേക്ക് തന്നെ ആ കണ്ണ് നിറഞ്ഞു ഒഴുകി...ഇങ്ങനെ ഒരു പാവം പെണ്ണ്.
മേല്ലെ എഴുന്നേറ്റു അവളെ വിളിച്ചു.സൈഡിൽ തല്ല് കൊണ്ട് കിടക്കുന്ന നാറികൾക്ക് ഓരോ ചിരിയും കൊടുത്ത്. ഇത്തിരി മുന്നോട്ട് നടന്നപ്പോ തന്നെ വീണ്ടും തല്ല്. ബാക്കിൽ നിന്ന്.. ഹീർ പൊട്ടിച്ചു അവനിട്ടു. നല്ല പൊളിക്കാൻ അടി.. ഇപ്പൊ ഇത്തിരി സന്തോഷം തോന്നി.നോക്കി നിന്ന എന്നെ വേഗം വന്നു അധികാരം പോലെ കൈ പിടിച്ചവള്‍ നടന്നു.. റൂമിൽ നിന്ന് ഇറങ്ങി കൈ പിടിച്ചു വരുന്നത് നോക്കി.. എല്ലാരും ഉണ്ട്.. അജിൻ ഫോൺ കട്ട് ചെയ്ത് കീശയിൽ തിരുകി..
ബൈക്ക് എടുത്തു.. തിരിച്ചു റൂമിലേക്ക് പോകുന്ന വഴി ഒരു കടയിൽ കേറി. വെള്ളം വാങ്ങി തൊണ്ടക്കുഴിയിലേക്ക് കമിഴ്ത്തി. ചുറ്റും കൂടി ഇരുന്ന്.. കുടിക്കുമ്പോ ഹീർ അടുത്തുണ്ട്. മുറിഞ്ഞ എന്‍റെ കൈ അവളുടെ മടിയിലാണു. ആരും ഒന്നും മിണ്ടുന്നില്ല.. എന്ത് പറ്റി ആവോ!! ഹീർ എഴുനേറ്റു
💬 Comments
View all comments