Chapter Title : മിഴി 6 [രാമന്‍]
മുന്നിൽ വന്നു എന്റെ കവിളിൽ തഴുകി...
"ഹാ...... " ഞാൻ കാറി പോയി.. നനഞ്ഞ കൈ വെച്ച് തൊലി കീറിയ കവിളിൽ ആണ് അവളുടെ കളി.ഹീർ ഞെട്ടി കൈ വലിച്ചു. ബാക്കിയുള്ളവന്മാർ പതുങ്ങി ചിരിക്കുന്നത് ഞാൻ ചെറിയ നോട്ടത്തിൽ കണ്ടു.എന്തേലും ആവട്ടെ. ഇവളെ കയ്യിൽ നിന്ന് അവസാനം കിട്ടിയതിനു ആവും.എനിക്കും ചെറുതായി ചിരി പൊട്ടി . "വേദന ഉണ്ടോ...." അവളുടെ ആദിയുള്ള ചോദ്യം.പിടി വിട്ട് പോയി... എല്ലാരും ചുറ്റിലും നിന്ന് ചിരിച്ചു. ആർത്തു... ഒന്നും മനസിലാവാതെ ആണെങ്കിലും ഹീറും അതിൽ കൂടി.. ഞാനും ചിരിച്ചു..
നിന്നില്ല... മേലെല്ലാം ചതഞ്ഞു ഒരു വഴി ആയി. ഹീറിനെ വീട്ടിലാക്കി നേരെ ക്ലബ്ബിൽ വിട്ടു.അവിടെയും തുടങ്ങി ചിരി. ഒന്നും കാണാൻ കഴിയാത്ത ശരത്തേട്ടന്.. അജിനും കാർത്തിക്കും കൂടെ നടന്ന സംഭവം അഭിനയിച്ചു കാണിച്ചു കൊടുത്തു. ഇന്നത്തെ കലാപരിവാടികൾക്ക് സമ്മാനമായി ശരത്തേട്ടന്റെ വക കുപ്പി. വന്നു.
"ഇവന് അവളേയും കൂട്ടി പോയത് കണ്ടപ്പോ ഞാൻ കരുതി എല്ലാരേം കൂടെ... അങ്ങ് വിഴുങ്ങുമെന്ന്.. തൂങ്ങി വീഴാൻ ആയ കോഴിയുടെ അവസ്ഥ ആയിരുന്നു അവന്റെ..ഞങ്ങള്‍ ചെന്നില്ലായിരുന്നെങ്കില്‍ അവളുടെ മുന്നില്‍ നാണം കെട്ടേനെ.." അജിന്റെ കളിയാക്കൽ...
“അല്ല അഭീ നീയെന്ത് കണ്ടിട്ടാ അവരുടെ പിന്നാലെ പോയത്” അര്‍ജുന്‍റെ ചോദ്യം.എല്ലാരും എന്നെ നോക്കി.
“അതെന്നെ ആണ് ഇത്ര നേരം ആയി ഞാനും ആലോചിക്കുന്നത്” പതുങ്ങിക്കൊണ്ട് ഞാന്‍ പറഞ്ഞപ്പോ..എല്ലാരും വട്ടാണല്ലേ ന്ന് ചോദിക്കാതെ ചോദിക്കുന്നപോലത്തെ നോട്ടം തന്നു.
കീശയിലെ ഫോൺ മെല്ലെ മുരണ്ടു. എടുത്ത് കയിൽ വെച്ചു നോക്കി. പേര് ഞാൻ രണ്ടു വട്ടം വായിച്ചു. അനു.. അനു.. ഇത്ര
💬 Comments
View all comments