Chapter Title : മിഴി 6 [രാമന്‍]
നേരം നിന്ന സന്തോഷം എല്ലാം പെട്ടന്ന് വിട്ടു. ഇരുട്ടുള്ള ഒരു ഗുഹയിലേക്ക് എടുത്ത് എറിഞ്ഞപോലെ ചുറ്റുമുള്ള ശബ്‌ദം എല്ലാം നേർത്തു നേർത്തു ഒരു മൂളക്കം മാത്രമായി. കണ്മുന്നിൽ ആ പേര് മാത്രം -അനു...
എന്തോ പ്രേരണ.. കാൾ എടുത്ത് ചെവിയിൽ വെച്ചു...
"അഭീ........." അപ്പുറത് നിന്ന് കരഞ്ഞു നേർത്ത ശബ്‌ദം..ഉള്ള് കിടുത്തു പോയി..നെഞ്ചിടിപ്പ് കൂടി..കണ്ണ് നിറഞ്ഞു.. മുന്നിലെ എല്ലാം മറഞ്ഞു.
"അഭീ......" വിളിയിൽ ശബ്‌ദം നേർത്തു ഇല്ലാതെ ആവുന്ന പോലെ തോന്നി..
ചതിയാണ്... അഭിനയം. ഉള്ളിൽ ആരോ മുരണ്ടു.. വിശ്വസിക്കരുത്. ഇത്ര കാലം നിന്നെ പറ്റിച്ചതാണ്.ഫോൺ ചെവിയിൽ നിന്ന് പറച്ചു... കട്ടാക്കി കീശയിൽ തിരുകി...
"അഭീ... ന്നടാ...." അർജുൻ നീട്ടിയ... ഗ്ലാസ് വാങ്ങി തൊണ്ടയിൽ കമഴ്ത്തി."ക്രാഹാ.. ". തീഗോളമുരുണ്ട് വയറ്റിൽ എത്തിയതറഞ്ഞു. എല്ലാർക്കും ഒരു നോട്ടം ,കണ്ണ് നിറഞ്ഞത് കണ്ടു കാണും. കിട്ടിയ കുപ്പി ഗ്ലാഡ്സിലേക്ക് കമഴ്ത്തി. ഇത്തിരി കൂടെ അകത്താക്കി. മതിയെന്ന് തോന്നിയില്ല... കുപ്പി നേരെ വായിലേക്ക് കമഴ്ത്തി ഇറക്കി.പൊള്ളിയിറങ്ങുന്ന സുഖം.മിനറൽ വാട്ടർ തുറന്നു അതും അന്നനാളത്തിൽ നിറച്ചു.. മുഖത്തു പൊടിഞ്ഞ വിയർപ്പും ചുണ്ടും,തുടച്ചു.
"ഡാ ഡാ അഭി ഓവർ ആണ് ട്ടോ..." അജിന്‍.കലിപ്പിട്ടു. അവന്റെ ചുണ്ടിലെരിയുന്ന. കഞ്ചാവിന്റെ കൊള്ളി വാങ്ങി... ആഞ്ഞു വലിച്ചു. സൈഡിലെ സ്ഥിരം മൂലയിൽ ചെന്നു നിലത്തു ഇരുന്നു. വലിച്ചു കേറ്റി.സമയം നിന്നു. വേദന നിന്നു, ശബ്‌ദം കാതിനെ കൊന്നില്ല.ഉള്ള് എരിഞ്ഞു.വെള്ളം വേണം എന്ന് ആംഗ്യം കാട്ടി.. അജിൻ എന്റെ വായിൽ കമഴ്ത്തി തന്നു... ചുമരിലേക്ക് ചാരി ഇരുന്നു... മുന്നിലെ തുറന്ന വാതിലിലൂടെ കാണുന്ന ഇരുണ്ട ആകാശത്തു.. മുഴക്കത്തോടെ, മിന്നി പോവുന്ന
💬 Comments
View all comments