0%

Chapter Title : മിഴി 6 [രാമന്‍]

Author : രാമൻ Read All Parts 28.1K

വിമാനം കണ്ടു. അതങ്ങനെ ഏതോ കോണിലേക്ക് ആളുകളെയും കൊണ്ട് പോവാണ്. മുന്നിൽ പതിയെ ഒരു രൂപം തെളിഞ്ഞു.. കണ്ണ് ഒന്ന് മുറുക്കെ അടച്ചു തുറന്നു.

ഐറ ആണ്... നല്ല കലിപ്പിൽ...

"കള്ളി വന്നല്ലോ......" സൈഡിൽ നിന്ന് ആരോ പറഞ്ഞു... മുന്നിൽ നിൽക്കുന്ന സാധനത്തിനെ നോക്കി തന്നെ ഞാൻ ചിരിച്ചു... ഇടക്ക് അവൾ എന്നെ നോക്കി കൂടെ ചിരിച്ചില്ലേ??

"ദേ ശരത്തേട്ടാ എന്റെ വായിൽ നിന്ന് കേൾപ്പിക്കരുത് ട്ടോ..." കൈ ചൂണ്ടി അവൾ കുരച്ചു..

"ഇവനെന്തിനാ ഇങ്ങനെ കണ്ട സാധനം മുഴുവൻ കൊടുക്കുന്നത്... ഒരു വെളിവും ഇല്ലാതെ കിടക്കുന്നത് കണ്ടില്ലെ "  അവളത് ചൂടായി പറഞ്ഞത് ആണോ അതോ ചിരിച്ച് പറഞ്ഞത് ആണോന്നാ സംശയം... കണ്ണ് പിടിക്കണില്ല..

"നിന്റെ കെട്ട്യോനൊന്നുമല്ലല്ലോ..."" അജിന്റെ ചോദ്യം.ഐറയോട്. ചിരി വന്നു. എന്തോ നിൽക്കുന്നില്ല.അവളുടെ ആ മുഖം ഇപ്പൊ ഒന്ന് കാണണം. ചമ്മി പോയി കാണോ?.സൈഡിലേക്ക് ചെരിച്ചു.. ഞെട്ടി തൊട്ടു മുന്നിൽ അവൾ.. ഞാൻ തല ബാക്കിലേക്ക് വലിച്ചു. മുടി പിടിച്ചു  മുകളിലേക്ക് എന്റെ തല പൊക്കി അവൾ നോക്കി .

"ഹാ.... " ഞാൻ ഞെരങ്ങി

"കിട്ടി അല്ലേടാ നല്ലോണം...."മുഖത്തെ പാടുകൾ കണ്ടു കാണും.. വിരലുകൊണ്ട് അതിൽ അമർത്തി നോക്കി അവളുടെ ചോദ്യം..

ഞാൻ അവളുടെ കൈ പിടിച്ചു ഉന്തി.. ഇങ്ങനെ വേദനയാക്കുന്നതെന്തിനാ..എന്നാ മുടിയവൾ വിട്ടില്ല.മൂക്കു കൊണ്ട് മണം പിടിച്ചു കൂർപ്പിച്ചു നോക്കിയപ്പോ ഞാൻ അസ്വസ്തതയോടെ തലമാറ്റി.. ഇവളെന്താ എന്റെ കാമുകി ആണോ?.

"ഉള്ളതൊക്കെ വിഴുങ്ങിക്കോ...." ചവിട്ടി തുള്ളി അവളെഴുന്നേറ്റ് പോയി... എന്തിനാ ഇതൊക്കെ എന്നോട് പറയുന്നത്. കണ്ണ് തുറക്കാൻ പണി പെട്ടു.

💬 Comments

View all comments