0%

Chapter Title : മിഴി 6 [രാമന്‍]

Author : രാമൻ Read All Parts 28.1K

ഫോൺ ചെവിയിൽ അടുപ്പിച്ചു അവളുടെ മുറിച്ച ആ ചെറിയ മുടിയെന്‍റെ കഴുത്തിലുഞ്ഞു നിന്നു.ആ തല എന്‍റെ തോളില്‍ വെച്ചോ അവള്‍??.വെച്ചു.

"അഭീ... നിന്നോട് പറയണം എന്ന്  കരുതിയതാ പക്ഷെ നീയെങ്ങനെ അതെടുക്കും എന്ന് അറിയാതെ... എല്ലാം പറയാൻ ഇരുന്നതാ അപ്പോഴാ.... ഹലോ.. അഭീ... നീ കേൾക്കുന്നുണ്ടോ.."

"ഹാ ചെറിയമ്മേ ഞാൻ കേൾക്കുന്നുണ്ട്..പിന്നെയനൂ. നീയിപ്പോ എവിടെയാ?... നിന്നെ കാണാതെ പറ്റുന്നില്ല... എവിടേക്കോ നീ പോയീല്ലായിരുന്നോ കാറിൽ കേറി.. ഞാനെത്ര "

""അഭീ..." മുഴുവൻ പറയുന്നതിന് മുന്നേ അവൾ തടഞ്ഞു..

"ഹ്മ്മ്..."

"നീയെന്തൊക്കെ ആണ് പറയുന്നേ അഭീ... നീ കുടിച്ചിട്ടുണ്ടോ.." അയ്യോ!! കണ്ണ് തള്ളി... അമ്മ അറിഞ്ഞാൽ..പെട്ടു എന്റെ ചന്തിയുടെ തോലെടുക്കും..

"ഏയ്യ് ഇല്ലാ.." ഞാൻ ശബ്‌ദം നേരെ ആക്കി.കൂടുതൽ അവളോട് സംസാരിക്കേണ്ട ഇനി ഇവൾ കണ്ടു പിടിച്ചാലോ?...

"പറ്റുന്നില്ലടാ... എത്ര ദിവസം ആയി.. നിന്നോട് ഒന്നും മറച്ചു വെക്കേണ്ടിയിരുന്നില്ല," എത്ര ദിവസമായെന്ന് ചോദിക്കണമെന്നുണ്ട്. പക്ഷെ കുടിച്ചത് അവൾ എന്റെ മുറിഞ്ഞ ശബ്‌ദം വെച്ചു കണ്ടു പിടിച്ചാലോ..

"അവൾ ആയിരുന്നെടാ എനിക്ക് കൂട്ട് ബാഗ്ലൂരിൽ...."

"ആര് ചെറിയമ്മേ..." വേണ്ടന്ന് വെച്ചിട്ടും വായിൽ നിന്ന് അറിയാതെ വീണു.. ഓഹ് വാ തുറക്കല്ലേഡാ മണ്ട.. ഞാൻ എന്റെ തലക്ക് തല്ലി.

അടുത്ത് നിന്ന് ചിരി.. ഐറ..

." ശ്........." ഞാൻ ചുണ്ടിൽ വിരൽ വെച്ചു അവളോട് മിണ്ടരുതെന്ന് കാട്ടി...

"അവള്‍ അപ്പു..അപർണ " ചെറിയമ്മ അപ്പുറത്ത് നിന്ന് പറഞ്ഞു... എവിടെയോ കേട്ടപോലെ ഉണ്ടല്ലോ?..ചോദിച്ചാലോ .മിണ്ടണ്ട.. കേട്ടിരുക്കുന്നതാ ബുദ്ധി..ചിലപ്പോ അമ്മ അടുത്ത് കാണും..

" നിന്നെ എനിക്ക് കിട്ടില്ലെന്ന്‌ തോന്നിയപ്പോ ആണ് അവൾ വന്നത്..എന്തോ

💬 Comments

View all comments