Chapter Title : മിഴി 6 [രാമന്‍]
ഇഷ്ടം തോന്നിപ്പോയി. കുറച്ചു കാലം മാത്രം..പിന്നെ ഇതൊന്നും നടക്കില്ലെന്നു പറഞ്ഞു.. അവൾ ഒരുത്തന്റെ കൂടെപ്പോയി . അന്ന് അവൾ വിളിച്ചു. കാണണം എന്നൊക്കെ പറഞ്ഞു.." ശബ്‌ദം നിന്നു.. അപ്പുറത് നിന്ന് ചെറിയമ്മ കരയാണ്.
"അനൂ..." ഞാൻ നീട്ടി വിളിച്ചു... ഇതൊന്ന് നിർത്തിക്കൂടെ അവൾക്ക്.. എന്റെ കണ്ണ് നിറഞ്ഞപോലെ തോന്നി..
"ഹ്മ്മ്.." അവളുടെ മൂളൽ..
"അവൾ പഴയ എന്റെ ഫോട്ടോ കാട്ടി ഭീഷണി പെടുത്തി.അഭീ.... കാണാൻ വന്നില്ലേൽ അവളുടെ ഹസ്സിനെ കാണിക്കും എന്നൊക്കെ പറഞ്ഞു.നിന്നെ കൂടെ കാണിക്കും എന്ന് പറഞ്ഞപ്പോ... ടെൻഷൻ ആയിരുന്നു.എന്താ ഞാന്‍ ചെയ്യണ്ടെ എന്നൊന്നു അറീല്ലായിരുന്നു. അതാ ഞാൻ നിന്നോട് കള്ളം പറഞ്ഞെ. ഇതൊക്കെ അറിഞ്ഞാൽ നീയെന്നെ വേറെ കണ്ണോടെ കണ്ടാലോ എന്ന് കരുതി.. നിന്നോട് പറഞ്ഞാൽ മതിയായിരുന്നു.. ഇതൊന്നും നടക്കില്ലായിരുന്നു..." ശബ്‌ദം വീണ്ടും മുറിഞ്ഞു.. അവൾ നല്ലപോലെ ചുമച്ചു.. എനിക്കെന്തോ ഒന്നും അങ്ങട്ട് മനസ്സിലാവാണില്ലാ.എന്തൊക്കെയാണ് ഇവള്‍ പറയുന്നത്? ഇത്ര കുടിക്കണ്ടായിരുന്നു.. കണ്ടെതെല്ലാം വലിച്ചു കേറ്റി. ഐറ എന്റെ മുഖത്തേക്ക് നോക്കി ന്താന്ന് ചോദിച്ചു.. ഞാൻ കണ്ണടച്ചു ഒന്നുല്ലന്ന് കാട്ടി...
അവൾ നിർബന്തിച്ചാ മാളിൽ പോയത്... അവസാനം നീ കണ്ടപോലെ അവൾ.. ഞാൻ പറ്റില്ലാന്ന് പറഞ്ഞതാ... പേടിപ്പിച്ചത് ആയിരുന്നു.. എന്നെ കാണാൻ അവൾ തമാശക്ക് ചെയ്തത്...അവളെ കയ്യിൽ ഒന്നും ഇല്ലായിരുന്നു എന്റെ ഫോട്ടോ പോലും.. പക് ഷേ.. നീ........ അവി.. വന്ന.... ഞാൻ... " വാക്കുകൾ നേർത്തു നേർത്തു വന്നു...കണ്ണ് അടഞ്ഞു..തല പെട്ടന്ന് കുനിഞ്ഞു പോയി.പിറകിൽ നിന്ന് ഒരടി ഐറ..പെട്ടന്ന് തല പൊക്കി.
"ഹലോ... " ചെവിയിൽ വീണ്ടും മൂളക്കം..
""ഹലോ അനൂ ഞാൻ ...ഉറക്കം
💬 Comments
View all comments