0%

Chapter Title : മിഴി 6 [രാമന്‍]

Author : രാമൻ Read All Parts 28.1K

തിരിഞ്ഞു പുറത്തേക്ക് നടന്നു.

"അഭീ..." അവൾ പുറകിൽ നിന്ന് കൈ പിടിച്ചു നിർത്തി.

"ന്താ??.."

"അഭി... ഒരു കാര്യം ചെയ്യോ... ഇന്നൊരു ദിവസം കുടിക്കാതെ നിക്കോ.." അപേക്ഷ പോലെ ആയിരുന്നു ചോദ്യം.ഇവളാരാ എന്നെ നിയന്ത്രിക്കാൻ..

"സൗകര്യമില്ല.. നീ നിന്റെ കാര്യംനോക്കിയാൽ മതി.. എന്റെ കാര്യം നോക്കാൻ എനിക്കറിയാം..." എടുത്തടിച്ച പോലെ പറഞ്ഞു. പെട്ടന്ന് അവളുടെ മുഖം മറി  കൈ എന്റെ കോളറിൽ മുറുകി. ചുമരിലേക്ക് ചേർത്ത് അവൾ പല്ലു കടിച്ചു.. ഞാൻ ഒന്ന് പകച്ചു.വല്ലാത്ത വീറുള്ള പെണ്ണ്.. ആ സൗര്യം.. കയ്യിന്റെ ബലം.നാവിറങ്ങി പോയപോലെ ആയി.പെട്ടന്ന് തന്നെ അവൾ അയഞ്ഞു.. മുഖം സാധാ നിലയിലായി. കോളറിൽ നിന്ന് കൈ വിട്ടു.

"വല്ലതും ഒക്കെ കേറ്റുന്നത് നിർത്തിക്കൂടെ ഒന്ന് ...ഇന്നലെ നീ ആരയോ???  അനു...ഹാ അവളെ വിളിക്കണ കേട്ടു അതാ ചോദിച്ചത്..ഓർമയുണ്ടാവില്ലെന്ന് അറിയാം ." ഐറ സാധനിലയിൽ പറഞ്ഞു പുറത്തേക്ക് നോക്കി നിന്നു.

ഞാൻ ഫോൺ തപ്പി. അവസാന കാൾ ചെറിയമ്മയുടെ. തല പെരുത്തു.. ഞാനെന്താ പറഞ്ഞത്.?? അവളെന്താ എന്നോട് പറഞ്ഞത്?? അര മണിക്കൂറോളം സംസാരിച്ചിട്ടുണ്ട്. ഓർത്തു നോക്കി.. ചെറിയ തളർച്ച പോലെ. സൈഡിൽ ചെയറിൽ ഇരുന്നു. തലകുടഞ്ഞാലോചിച്ചു കിട്ടീല്ല. പ്രാന്ത് കേറി. അറിയാതെ കരഞ്ഞു പോയി. മുടിയിലൂടെ മെല്ലെ തഴുകി കൈയ്യെത്തി, കവിളിൽ ഒലിച്ച കണ്ണീർ ഒപ്പി. ഐറ മുന്നിൽ ഇരുന്നു.

"ന്തിനാ ഇങ്ങനെ വിഷമിക്കണത്?.... ഓരോന്ന് വലിച്ചു കേറ്റണത് മറക്കാനാണെന്ന് അറിയാം ന്നാലും ഇത്തിരി കൂടി പോവണില്ലേ??" ഐറ എന്റെ ഉള്ളം കൈയ്യിലെ മുറിയിൽ തഴുകി സ്നേഹത്തോടെ പറഞ്ഞു.വീണു പോവുന്നു ആ സ്നേഹത്തിൽ.വേണ്ടാന്ന് പറഞ്ഞു നോക്കി..ഇന്നലത്തെ

💬 Comments

View all comments