Chapter Title : മിഴി 6 [രാമന്‍]
കാൾ ആയിരുന്നു മനസ്സിൽ.
"ഞാൻ എന്താ ഇന്നലെ പറഞ്ഞത്?? ഫോണിൽ " ചോദിച്ചു. ഐറ മുഖമുയർത്തി എന്നെ നോക്കി.. ചുണ്ട് രണ്ടും അമർത്തി.. നിസ്സഹായ ആയി അറിയില്ലെന്ന് കാട്ടി. ഞാൻ വീണ്ടും തല താഴ്ത്തി.. എന്തിനാ കരയുന്നത്. അവളെ ഓർത്തിനി കരയില്ലെന്ന് ഉറപ്പിച്ചതല്ലേ??..കണ്ണ് തുടച്ചു.. മുന്നിൽ ഐറ ചിരിച്ചു.
“നീ വല്ല്യ സ്ത്രീ വിരോധി ആയിട്ട്.. ഇന്നലെ എന്തായിരുന്നു പണി... ഹീറിന് നിന്നെ പറ്റി പറയാനേ നേരമുണ്ടായുള്ളു. അയ്യേ അവളുടെ കയ്യീന്ന് വരെ അടി വങ്ങിയില്ലേ നീ....അയ്യയ്യേ........."ഐറയുടെ മറ്റൊരു രൂപം..
പൊട്ടിക്കാളി പെണ്ണ്.കളിയാക്കാണ്.ചിരിച്ചു പോയി.. കൂടെ അവളും ചിരിച്ചു.
കണ്ണെല്ലാം ഒപ്പിച്ചു നേരെയായപ്പോ.. നെറ്റിയിൽ ഒരുമ്മ തന്നു. എന്തിനാണെന്ന് ചോദിക്കാൻ ആഞ്ഞപ്പോ.. ചുണ്ടിൽ കൈ വെച്ചു മിണ്ടരുതെന്ന് കാട്ടി.കണ്ണുരുട്ടി.
അജിൻ വന്നു.. മസാലദോശ താഴെ നിന്ന് എറിഞ്ഞു തന്ന് .ഇപ്പൊ വരാമെന്ന് പറഞ്ഞു അവന് വീണ്ടും മുങ്ങി.
ഐറക്ക് എന്തോ മാറ്റം തോന്നി. വല്ലാത്ത സന്തോഷം പോലെ അവൾക്ക്. എന്തിനെന്ന് മനസ്സിലായില്ല.അവളോടുള്ള സമീപനവും എനിക്ക് മാറി എന്ന് തോന്നി.. കിട്ടിയ ദോശ വിഴുങ്ങി എന്റെതിൽ കയ്യിടാൻ വന്നപ്പോ തന്നെ ഞാൻ ഉറപ്പിച്ചു. ഇവൾ എന്തിനോ ഉള്ള പുറപ്പാടാണെന്ന്.. പക്ഷെ നേരത്തെപോലെ ചീത്ത പറയാനോ, മുഖം ചുളിക്കാനോ തോന്നിയില്ല.
റൂമിലേക്ക് അജിന്റെ കൂടെ പോയി. ഐറ കുറച്ചു കഴിഞ്ഞു വന്നുകൊള്ളാം എന്നും പറഞ്ഞു സ്ഥലം വിട്ടു.. ഇന്ന് പച്ചയായി ഇരിക്കണമെന്ന അവളുടെ ആവശ്യം സമ്മതിച്ചു കൊടുത്തു.സ്റ്റെപ്പ് കേറി ഐറയുടെ രൂപം ചുമരിൽ.. നോക്കുന്നത് കണ്ടു അജിൻ ചിരിച്ചു..
"ന്താടാ ഇങ്ങനെ നോട്ടം..."
"എങ്ങനെ വരച്ചെട...? " ആകാംഷയുണ്ടായിരുന്നു.. ഉത്തരം
💬 Comments
View all comments