0%

Chapter Title : മിഴി 6 [രാമന്‍]

Author : രാമൻ Read All Parts 28.2K

കേൾക്കാൻ..

"തല മാത്രമാടാ അവളുടെ.... ഉടൽ ഒക്കെ ഊഹങ്ങൾ ആണ്.. നീയെന്താ കരുതിയെ ആ തെണ്ടി വരയ്ക്കാൻ നിന്ന് തരൂന്നോ?" അവന് ചിരിച്ചു..ആ ചിത്രം ഒന്ന് കൂടെ നോക്കി ഞങ്ങൾ ഉള്ളിലേക്ക് കേറി .

" അവൾ കുറേ അനുഭവിച്ചതാടാ...അനുഭവം എന്ന് പറഞ്ഞാൽ അത്രക്ക് വലുത്.." എന്താണെന്ന് ചോദിച്ചില്ല.. വെറുതെ എന്തിനാ ദുഃഖം കേൾക്കുന്നത് എന്നാ അജിൻ സൈറ്റിൽ പോയ സമയത്ത് അവൾ കേറി വന്നു.. സോഫയിൽ എന്‍റെ മടിയിൽ തലക്കേറ്റിവെച്ചു.. അവൾ കുറെ ആലോചിക്കുന്നത് കണ്ടു.എന്‍റെ കൈ പിടിച്ചു വിരലില്‍ വിരല്‍ പിണച്ചു ഇത്തിരി നേരം കൂടെ..പിന്നെ പതിയെ പതിയെ അവളുടെ കഥ പറഞ്ഞു.

ജീവനെ പോലെ സ്നേഹിച്ച ഒരുത്തൻ മൂന്നാല് കൂട്ടുകാരെയും വിളിച്ചു ഏതോ ഇരുട്ടുള്ള റൂമിൽ  ഇഞ്ചിഞ്ചായി കൊന്ന കഥ.!! പറയുന്ന സമയം അവള്‍ പതറിയില്ല,കരഞ്ഞില്ല, കണ്ണിന്‍റെ ആഴങ്ങളില്‍ മറച്ചുവെച്ച എന്താണത്.... നിയമം അവരെ വെറുതെ വിട്ട തമാശ പറഞ്ഞവൾ ചിരിച്ചു. സിനിമയെ വെല്ലുന്ന ചിത്രരീകരണം ഫോണിലൂടെ പരന്നത് അവൾ സ്വകാര്യം പറഞ്ഞു. വീടില്ലാതായത്, കുടുംബമില്ലാതായതെല്ലാം അവൾ കാതിൽ പറഞ്ഞു ആർത്തു ചിരിച്ചു. ഷോക്ക് ആയിരുന്നു എനിക്ക്. എന്ത് പറയണം എന്നറിയില്ല.. മടിയിൽ കിടക്കുന്ന അവളെ ഞാൻ ചേർത്ത് പിടിച്ചു പോയി... ആ കവിളിൽ ഉമ്മ വെച്ചു പോയി.

വിഷമം മാറ്റാൻ ഞങ്ങൾ റൂമിൽ നിന്നും ഇറങ്ങി. കൂടെ ഹീറിനെ വിളിച്ചു. ഒന്ന് കറങ്ങി പലതും വാങ്ങി തിന്നു. വൈകിട്ട് ക്ലബ്ബിൽ ഐറയെയും കൊണ്ട് ചെന്നു.പറഞ്ഞ പോലെ പച്ചക്ക് നിന്നു .. ഒന്നും തൊട്ടില്ല.. അജിൻ കളിയാക്കി എന്നെ പ്രലോഭിപ്പിച്ചു.ഐറ അവനിട്ടു കൊടുത്തു

💬 Comments

View all comments