Chapter Title : മിഴി 6 [രാമന്‍]
ഇത്രേ കരുതീല്ല... കൊന്നൂടായിരുന്നോ ന്നെ.. പിന്നെ ഒന്നും ഓർമ കാണില്ലല്ലോ..."
നിറഞ്ഞ കണ്ണും. വേദനിക്കുന്ന ഹൃദയവും കാണിക്കാതെ ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.കള്ളകണ്ണീർ അവളുടെ മുഖത്തേക്ക് ഒഴുകി..
"അഭീ ഞാൻ..." ന്യായീകരണത്തിനു വാ തുറന്നപ്പോഴേക്ക്.. എനിക്ക് കലി കേറി..
"മിണ്ടരുത്.!!! എനിക്കൊന്നും കേൾക്കണം എന്നില്ല.ഹോസ്പിറ്റൽ മുതൽ ഞാൻ നിന്റെ പിന്നിലുണ്ടായിരുന്നു.. അവസാനം പാർക്കിങ്ങിന്റെ ആ ഇരുണ്ട മൂല വരെ.വേശ്യയേക്കാൾ തരം താഴും എന്ന് കരുതീല്ല " കൈ ചൂണ്ടി ഞാൻ ആ മുഖം നോക്കി പറഞ്ഞു.. കണ്ണുനിറക്കാൻ അല്ലാതെ അവൾക്കെന്ത് അറിയാം..
"അഭീ ഞാൻ പറയുന്നതൊന്ന് കേൾക്ക്.... അപ്പു നിർബന്തിച്ചപ്പോ " മുന്നോട്ട് വന്നു എന്റെ കൈ പിടിക്കാൻ നോക്കി അവൾ പറഞ്ഞു.
" ഓഹ് നിർബധിച്ചാൽ അങ്ങ് നിന്ന് കൊടുക്കും ല്ലെ... ഇതായിരുന്നോ നിനക്ക് മുന്നേയും പണി " പ്രാന്ത് കേറി എനിക്ക്... ഒച്ച വല്ലതെ പൊന്തി..
"അഭീ പ്ലീസ് അമ്മ കേൾക്കും..." അവൾ എന്റെ വായ പൊത്താൻ നോക്കി.
"കേൾക്കട്ടെ .തള്ള കേൾക്കട്ടെ അനിയത്തിയുടെ സൂക്കേട്..കണ്ടവന്മാർക്ക് ഒക്കെ നിന്ന് കൊടുക്കാൻ പോവുന്ന..." പറഞ്ഞു തീർന്നില്ല അവളുടെ കൈ എന്റെ കവിളിൽ നേരിട്ട് പതിഞ്ഞു.
"വേണ്ടാത്തത് പറയരുത്..." വല്ലാത്ത ദേഷ്യം അതിലുണ്ടായിരുന്നു.
"നിന്നെ ഞാൻ തല്ലില്ല കാരണം എനിക്ക് അത്രക്ക് അറപ്പാ നിന്നെ..."
റൂമിന്റെ മുഴക്കി കൊണ്ട് ഞാൻ ആർത്തു പറഞ്ഞപ്പോഴേക്ക്, ചെറിയമ്മ കരഞ്ഞു കൊണ്ട് എന്നെ പൊതിഞ്ഞു..
"അഭീ...അഭീ..പ്ലീസ് ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.... പറ്റിപ്പോയി... അഭീ... " പിടഞ്ഞു മാറി പുറത്തേക്ക് പോകാൻ നിന്ന എന്നെ വിടാതെ അവൾ പിടിച്ചപ്പോ, കുടഞ്ഞു മാറിക്കൊണ്ട്
💬 Comments
View all comments