Chapter Title : മിഴി 6 [രാമന്‍]
ഞാൻ വാതിലിനു പുറത്തേക്ക് എത്തി. എവിടേക്കെങ്കിലും ഇപ്പൊ മാറണം എന്ന് തോന്നി.. വിടാതെ വന്നു വീണ്ടും എന്നെ ബലമായി നിർത്തിക്കാൻ അവൾ നോക്കി..
"അഭീ പോവല്ലേ... ഞാൻ പറയണത് ഒന്ന് കേൾക്ക്.. ഞാനും അപ്പുവും ഇത്തിരി കാലം റിലേഷനിൽ ആയിരുന്നു.. വളരെ കുറച്ചു കാലം " കരഞ്ഞു കൊണ്ട് എന്നെ പിടിക്കുന്ന.. അവളെ ഞാൻ ഉന്തി മാറ്റി... സ്റ്റെപ്പിന്റെ സൈഡിലുള്ള ചുമരിലേക്ക് ചെന്നിടിച്ചു അവൾ നിന്നു.ഇനിയും അവളുടെ കള്ള കഥകൾ കേട്ട് നിൽക്കാൻ എനിക്ക് പറ്റില്ല. അത്രക്ക് ഞാൻ തകർന്നു.
"ഇനിയും ആവാലോ ചെന്ന് കൊടുക്ക്.. കാത്തിരിക്കുന്നുണ്ടാവും " ഉള്ള ദേഷ്യം എല്ലാം തീർത്തു പറഞ്ഞു തളർന്ന അവളെ വകവെക്കാതെ സ്റ്റെപ്പിലേക്ക് തിരിഞ്ഞപ്പോ മുകളിലേക്ക് കേറി വരുന്ന അമ്മണ്ട്... എന്റെ മുഖത്തേക്ക് നീളുന്ന നോട്ടത്തിൽ... ആ കണ്ണ് നിറഞ്ഞിട്ടുണ്ട്. എല്ലാം കേട്ടു കാണും.
"അഭീ...” പുറകിൽ നിന്ന് അനുവിന്റെ വിളി വന്നതും നിന്നു.. അമ്മയെ കണ്ടു കാണും..വിശദീകരണത്തിന് നിൽക്കാൻ ഒന്നും താൽപ്പര്യമില്ല.ഞാൻ താഴേക്ക് ഇറങ്ങി അമ്മയുടെ മുന്നിലെത്തി.
"അമ്മേ...അത്.." ആ കണ്ണുകൾ നിറഞ്ഞത് കണ്ടപ്പോ എന്തോരു വിങ്ങൽ.ചെറിയമ്മയെ ആണ് അമ്മ നോക്കുന്നത്.എന്നെ നോക്കുന്നു കൂടി ഇല്ല..
'"പറഞ്ഞിരുന്നു ഞാൻ.. ഞങ്ങളുടെ മുന്നിൽ വെച്ചു.. നാടകം കളിക്കരുതെന്ന്. ഞങ്ങളെ ബോധിപ്പിക്കാൻ നിങ്ങൾ തമ്മിൽ സ്നേഹം കാണിക്കരുത് എന്ന്. എത്ര കാലം വേദനിപ്പിച്ചെട അവളെ.. മതിയായില്ലേ നിനക്ക് "" വന്നു വന്നു എന്റെ തോളിൽ ആയി എല്ലാം. അവളുടെ കരച്ചിലിനെ ഇവിടെ വിലയുള്ളു.
"നിങ്ങൾ ശെരിക്കും എന്റെ തള്ള തന്നെ ആണോ...?" പിടിവിട്ടു പോയി. ഇത്രേം തകർന്ന എന്നേക്കാൾ.. അവളുടെ
💬 Comments
View all comments