Chapter Title : മിഴി 7 [രാമന്‍]
കിടന്നു മടുത്തു. തപ്പി തടഞ്ഞു റൂമിൽ നിന്ന് ചാടി. ഹാളിൽ സോഫയിൽ ചെരിഞ്ഞു.കിച്ചണിലുള്ള ഗായത്രിയും,ഗൗരിയേച്ചിയും ശബ്‌ദം കേട്ടു ഏന്തിനോക്കി ചിരി തന്നു. മുഷിപ്പിക്കാൻ നിന്നില്ല. എന്തിനാ ഞാനിങ്ങനെ കടിച്ചു പിടിച്ചു നിൽക്കുന്നത്.ഭംഗിയായി ചിരിച്ചു. ഒരത്ഭുതം ആ രണ്ടു മുഖത്തും കണ്ടു. ടീവി തുറന്നവിടെ കിടന്നുറങ്ങിപ്പോയി. ഗൗരിയേച്ചിയാണ് വന്നു എഴുന്നേൽപ്പിച്ചത്..
"അഭീ..... ഭക്ഷണം കഴിക്കണ്ടേ.. സമയായി ." ആ ചിരിയോടെയുള്ള പതിഞ്ഞ ചോദ്യം.ഗായത്രിയെ പോലെ തോന്നണപോലെയുള്ള പറച്ചിലും, ചാട്ടവുമൊന്നുമല്ലാ.ആശാന്‍റിയുടെ അതേ സ്വഭാവം.
"ഹ്മ്മ്..."ഞാനൊന്ന് മൂളി കൊടുത്തു. എഴുന്നേപ്പിക്കാൻ ഗായത്രിയുമുണ്ടായിരുന്നു. വിളമ്പി തന്ന ചപ്പാത്തിയും, വെജിറ്റബിൾ കറിയും, നുള്ളി നുള്ളി ഞാൻ സൈഡിൽ തന്നെ വെച്ചു.. എന്തോ ഒന്നും ശെരിക്ക് അങ്ങ് ഇറങ്ങുന്നില്ല. മുന്നിലിരിക്കുന്ന രണ്ടാളും എന്നെ ഇടക്കിടക്ക് നോക്കുന്നുണ്ട്.. ഒരക്ഷരം മിണ്ടുന്നില്ല.. വല്ലാത്ത മടുപ്പ്.
"ഗൗരിയേച്ചി.. ക്ലാസ്സില്ലേ ഇപ്പൊ.?? " എന്തേലും ചോദിക്കണ്ടേ.?
ആദ്യം ഒരു ഞെട്ടലാണ് ആ രണ്ടു മുഖത്തും.. എന്ത് മാങ്ങാത്തൊലി ആണോ ആവോ...
ഇതുവരെ കാണാത്ത പോലെയുള്ള നോട്ടങ്ങൾ. വായിൽ തെറി വന്നു പോയി
"ഡീ... നീയെന്നെ ഇങ്ങനെ നോക്കൊന്നും വേണ്ട. ഞാനിവിടെ തുണിയില്ലാതെ നിൽക്കുന്നൊന്നും ഇല്ലല്ലോ??..." ഗായത്രിക്ക് നേരെ ഞാനെറിഞ്ഞു. ഇനിയവൾ ചിലച്ചു തുടങ്ങിക്കോളും. വീണ്ടും കണ്ണ് മിഴിച്ചു നോക്കി അവൾ ഗൗരിയേച്ചിയുടെ നേരെ തിരിഞ്ഞു.
"ദേ തള്ളേ... ആദ്യയിട്ട് കാണുവൊന്നുമല്ലല്ലോ ഇങ്ങനെ മിണ്ടാതിരിക്കാൻ.? " നേരെ ഗൗരിയേച്ചിക്കും ഒന്നും കൊടുത്തു..
"ഹോ......" രണ്ടു പേരും ഒരുമിച്ചു നോക്കി ശ്വാസം വിട്ടു.പിന്നെ എന്നെ നോക്കി ഒരു ചിരിയും..
"ന്ത് സ്വഭാവം ആട.?. മസിലും പിടിച്ചു ഇത്ര നേരം നിന്നത് നീ തന്നെയല്ലേ..?? "
💬 Comments
View all comments